അടുക്കളയിലെ ഇഷ്ടവിഭവമാണ് പുട്ട്. കറിയൊന്നുമില്ലെങ്കിൽ പിന്നെ കഴിക്കാൻ തോന്നാത്ത വിഭവം കൂടിയാണ് പുട്ട്. രാവിലത്തെ ചായയ്‌ക്കൊപ്പം പുട്ടാണോ? എങ്കിൽ പുട്ടിന്റെ കൂടെ കഴിക്കാൻ ഒരടിപൊളി കടലക്കറി ട്രൈ ചെയ്താലോ?

ചേരുവകൾ
കടല (കുതിര്‍ത്തത്) – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -12 അല്ലി
ഇഞ്ചി – 1/2 ഇഞ്ച്
സവാള – 2 മീഡിയം
കറിവേപ്പില -ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 1/ 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടല നന്നായി കഴുകിയ ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവൻ കുതിരാന്‍ വയ്ക്കുക. ശേഷം വെള്ളം കളഞ്ഞ് കടല വീണ്ടും നന്നായി കഴുകിയെടുക്കുക.
ഒരു പ്രഷര്‍ കുക്കറിലേക്കു കടല, വെള്ളം, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു കുക്കര്‍ അടയ്ക്കാം.ശേഷം 7 മുതൽ 8 വിസില്‍ വരെ തീ കൂട്ടി വേവിചെടുക്കാം. കുക്കറിനകത്തെ പ്രഷര്‍ മൊത്തം പോയശേഷം തുറന്നുവയ്ക്കാം.
ഒരു പാന്‍ മീഡിയം തീയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു കടുക് പൊട്ടിച്ചെടുക്കണം. അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തു 1 മിനിറ്റ് നന്നായി ഇളക്കാം.
ശേഷം കറിവേപ്പില, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തു സവാള ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കാം.
മസാല തയാറാക്കാനായി ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി,ഗരം മസാല എന്നിവ ചേര്‍ത്തു മാലയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.
ശേഷം വേവിച്ച കടലയും കുറച്ച് വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക. ഇനി ഫ്രൈയിങ് പാന്‍ അടച്ചുവച്ച് മീഡിയം തീയില്‍ 5 മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്യാം. ഒരു ബൗളിലേക്ക് ഒഴിച്ചുവെച്ചാൽ നല്ല രുചിയുള്ള കടലക്കറി റെഡി
#not #add #coconut #try #kadala #curry
