ചക്ക കാലമായാൽ പിന്നെ പരീക്ഷിക്കാൻ പലതരം വിഭവങ്ങളായിരിക്കും. പഴുത്ത ചക്കയുണ്ടോ വീട്ടിൽ. എങ്കിൽ തയാറാക്കി നോക്കാം നല്ല മധുരമുള്ള ചക്ക അട.

ചേരുവകൾ
പഴുത്ത ചക്ക -ആവശ്യത്തിന്
ശർക്കര -200 ഗ്രാം
ഏലക്ക - 6 എണ്ണം
അരിപ്പൊടി - മൂന്ന് കപ്പ്
തേങ്ങാ ചിരകിയത് - മുക്കാൽ മുറി
നെയ്യ് - 4 ടേബിൾ സ്പൂൺ
വാഴയിലയോ വയനയിലയോ
തയാറാക്കും വിധം
പഴുത്ത ചക്ക ചകിണിയും കുരുവും കളഞ്ഞ് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ശഷം ഒരു ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ നെയ് ഒഴിച്ച് കൊടുക്കുക.
അതിലേക്ക് അടിച്ചെടുത്ത ചക്കയുടെ മിക്സ് ഒഴിച്ച് കുറഞ്ഞ തീയിൽ പത്ത് മിനിറ്റ് വരട്ടിയെടുക്കുക. ഈ സമയം കൊണ്ട് ശർക്കര ഉരുക്കി അരിച്ചെടുക്കുക. ശേഷം ഉരുക്കിയ ശർക്കര പാനി വരട്ടിയെടുത്ത ചക്കയിലേക്ക് ചേർത്ത് ഒന്നുകൂടി വരട്ടിയെടുക്കുക.
ഇനി തീ ഓഫ് ചെയ്ത്, ചൂട് ആറുമ്പോള്‍ തേങ്ങ ചിരകിയതും, ഏലയ്ക്ക പൊടിച്ചതും ബാക്കി നെയ്യും ചേര്‍ക്കുക. അതിലേക്ക് അരിപ്പൊടി അല്‍പ്പം, അല്‍പ്പമായി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
മാവ് പരുവമാകുമ്പോൾ വയനയില നല്ലവണ്ണം തുടച്ച് അതിലേക്ക് മാവ് ഉരുളയാക്കിയെടുത്ത് കുമ്പിളായോ പരത്തിയോ വെച്ച് ഇല അടയ്ക്കുക. ശേഷം ഒരു ഇടിലി ചെമ്പിൽ ഇലയിൽ ആക്കി വെച്ച അട ആവിയിൽ വേവിച്ചെടുക്കുക. നല്ല മധുരമുള്ള ചക്ക അട തയാർ
#ripe #jackfruit #home? #lets #prepare #nice #chakkaada
