ഡോക്ടർ ചികിത്സിച്ചത് വീഡിയോ കോളിലൂടെ; ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി

ഡോക്ടർ ചികിത്സിച്ചത് വീഡിയോ കോളിലൂടെ; ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി
Feb 19, 2025 01:41 PM | By VIPIN P V

(www.truevisionnews.com) ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി. അയനവാരം സ്വദേശി രോഹിത് ആണ് മരിച്ചത്. കുട്ടിയെ സ്വകാര്യആശുപത്രിയിലെ ഡോക്ടർ വീഡിയോ കോളിലൂടെയാണ് ചികിത്സിച്ചതെന്ന് പരാതി.

ടൈഫോയിഡ് ബാധിച്ച കുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി.

പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ പലതവണയായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. കുട്ടിക്ക് കുറച്ചുനാളുകളായി പനിയുണ്ടായിരുന്നു.

തുടര്‍ന്ന് രക്തം പരിശോധിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇതിലാണ് കുട്ടിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. കുട്ടിയെ മൂന്ന് ദിവസം അഡ്മിറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം ഡോക്ടർ മാർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശേഷം ഒരു ഡോക്ടർ വീഡിയോ കോള‍്‍ ചെയ്ത് കുട്ടിയെ പരിശോധിച്ചു.

തുടർന്ന് ഒരു കുത്തിവെപ്പിന് നിർദേശം നൽകുകയും ചെയ്തു. കുത്തിവെയ്പ്പിന് പിന്നാലെയാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയാറായില്ലായിരുന്നു.

മൃതദേഹം വിട്ടുനൽകാനും ആശുപത്രി തയാറായില്ല. ബന്ധുക്കളെ ആശുപത്രിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ വലിയ പ്രതിഷേധം ആണ് ഉയർന്നത്.

#Doctor #treated #through #videocall #four #year #old #boy #died #due #medicalmalpractice

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories










Entertainment News