ചക്ക സീസൺ അയാൽ പിന്നെ വീട്ടിലെ അടുക്കളയിൽ ചക്ക കൊണ്ട് ഒരു തിരക്കായിരിക്കും. ചക്ക പുഴുക്ക് ചക്ക അട, ചക്ക തോരൻ, ചക്കക്കുരു കറി.....ഇങ്ങനെ നീണ്ടുകിടക്കുന്നു ചക്ക വിഭവങ്ങൾ.

ഇപ്പോൾ ചൂട് കൂടി ആയതുകൊണ്ട് ഒരു വെറൈറ്റി വിഭവം പരക്ഷിച്ചാലോ? ചക്കക്കുരു ഷെയ്ഖ് തയാറാക്കി നോക്കാം
ചരുവകൾ
ചക്കക്കുരു ഒരു കപ്പ്
പാൽ -ഒരു പാക്കറ്റ്
പഞ്ചസാര - ആവശ്യത്തിന്
ഏലക്ക - രണ്ട് എണ്ണം
ബൂസ്റ്റ്
തയാറാക്കും വിധം
ഒരു കുക്കറിൽ എടുത്തുവെച്ച ചക്കക്കുരു നന്നായി വേവിച്ചെടുക്കുക. വെന്തു വന്ന ചക്കക്കുരു ചൂടാറിയ ശേഷം അതിന്റെ തൊലി കളഞ്ഞ് മിക്സിയുടെ ജാറിലിടുക.
അതിലേക്ക് കാൽ കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഏലക്കയും ചേർത്ത് നന്നായി അടിച്ചെടുക്കുക. നല്ല പോലെ അടിച്ചെടുത്ത മിക്സിലേക്ക് ബാക്കി പാൽ കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
ശേഷം ഈ മിക്സ് ഒരു പാത്രത്തിൽ ഒഴിച്ച് തണുക്കാൻ ഫ്രിഡ്ജിൽ മാറ്റി വയ്ക്കുക. തണുത്തതിനു ശേഷം ഇത് ഒരു ഗ്ലാസിൽ ഒഴിച്ച് കുറച്ച് ബൂസ്റ്റ് മുകളിലായി വിതറിയിടുക. ഈ ചൂടിൽ കുടിക്കാൻ നല്ല ടേസ്റ്റി ചക്കക്കുരു ഷെയ്ഖ് റെഡി.
#trying #delicious #chakkakkuru #sheikh
