(truevisionnews.com) വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ കടിയൊന്നുമില്ലാതെ വിഷമിക്കേണ്ട, ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉഴുന്നുവട വീട്ടിൽ തന്നെ തയാറാക്കിയാലോ?

ചേരുവകൾ
വറുത്ത അരിപ്പൊടി - 1/4 കപ്പ്
സവാള - 1 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
വറ്റൽമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്
വെള്ളം -ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
തയാറാക്കും വിധം
ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുറച്ച് കുറച്ച് മിക്സിയിൽ അരച്ചെടുക്കുക.
അടിച്ചെടുത്ത മാവ് കൈ കൊണ്ട് നന്നായി അടിച്ചു പതപ്പിച്ച ശേഷം 4 മണിക്കൂർ പുളിക്കാനായി മാറ്റിവയ്ക്കുക. പുളിച്ച മാവിലേക്ക് വറുത്ത അരിപ്പൊടി, സവാള, പച്ചമുളക്, വറ്റൽമുളക്, കുരുമുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നീ ചേരുവകൾ ചേർത്ത് കുഴച്ച് വടയുടെ കൂട്ട് തയാറാക്കുക.
ഓയിൽ നന്നായി ചൂടായാൽ തീ കുറച്ചു വയ്ക്കുക. കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരൽ നനച്ചു വടയുടെ നടുവിൽ വലിയൊരു ദ്വാരം ഇടുക.
ശേഷം എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വറത്തു കോരിയെടുക്കുക. സാമ്പാറിനൊപ്പവുംകൂട്ടി കഴിക്കാൻ നല്ല ടേസ്റ്റി ഉഴുന്നുവട റെഡി.
#crispy #uzhunnuvada #try #make
