(truevisionnews.com) പാലക്കാട്ട് ജില്ലയിലെ മണ്ണാർക്കാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കാഞ്ഞിരപ്പുഴ ഉദ്യാനവും ഇതിനോട് ചേർന്നുകിടക്കുന്ന ഡാമും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും അവധി ദിവസങ്ങൾ ആനന്ദകരമാക്കാൻ ഒരുപാട് പേർ ഇവിടെ എത്താറുണ്ട്.

ഒഴിവു സമയങ്ങളിൽ ഒരല്പം ആശ്വാസം കണ്ടെത്തുന്നതിനായി തെരഞ്ഞെടുക്കാവുന്ന പ്രകൃതിഭംഗിയാൽ പ്രശസ്തമായ പാലക്കാട്ടിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാഞ്ഞിരപ്പുഴ. ഇവിടം പ്രസിദ്ധമാകുന്നത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പുഴ പാർക്കും സമീപത്തെ ഡാമുമാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ എത്തുന്ന ഇവിടെ കുട്ടികൾക്കായി വാട്ടർ ഗെയിം, ഊഞ്ഞാൽ, തുടങ്ങി ഒരുപാട് വിനോദങ്ങളുണ്ട്.
സമീപത്തായി ഐസ്ക്രീം കടകൾ, ഭക്ഷണം കഴിക്കുന്നതിനായുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. സ്ഥലത്തിൻ്റെ പ്രധാന ആകർഷണം പാർക്കിനടുത്തുള്ള ഡാമാണ് ഡാമിനോട് ചേർന്നുള്ള വാക്ക്-വേയിലൂടെ നടന്ന് സഞ്ചാരികൾ കാഞ്ഞിരപ്പുഴയിലെ പാർക്കിൻ്റെ ഭംഗിയും തൊട്ടടുത്തുള്ള കാഞ്ഞിരപ്പുഴ റിസർവോയറിൻ്റെ പരിധിയിലുള്ള ഇരുമ്പകച്ചോലയിലെ തണുത്ത കാറ്റും ആസ്വദിക്കാറുണ്ട്.
പാർക്കിൽ സന്ദർശകർക്ക് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയും, കുട്ടികൾ (5 വയസ്സ് മുതൽ 12 വയസ്സ് വരെ) 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടാതെ സ്റ്റിൽ കാമറക്ക് 50 രൂപയും വീഡിയോ കാമറക്ക് 200 രൂപയും.
പാലക്കാടു നിന്നും നിന്നും തച്ചമ്പാറ-മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ ഡാം.
ഈ ഡാമിനോട് ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഒരു പാർക്കും ബേബി ഡാമിലെ ബോട്ട് സർവീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. മണ്ണാർക്കാട് വഴി 10 കി.മീ സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം.
#vacation #enjoyable #head #straight #Kanjirapuzha
