എളുപ്പത്തിൽ തനി നാടൻ ചിക്കൻ കറി തയാറാക്കി നോക്കിയാലോ?

എളുപ്പത്തിൽ തനി നാടൻ ചിക്കൻ കറി തയാറാക്കി നോക്കിയാലോ?
Feb 13, 2025 03:43 PM | By Jain Rosviya

അടുക്കളയിലെ താരമാണ് ചിക്കൻ കറി. നെയ്‌ച്ചോറിനായാലും, പത്തിരിക്കയാലും മറ്റെന്ത് വിഭവങ്ങൾക്കായാലും ചിക്കൻ കറി ഇങ്ങനെ തയാറാക്കി നോക്കൂ....

ചേരുവകൾ

ഉലുവ

ചിക്കൻ - കഷണങ്ങളാക്കിയത്

ഉള്ളി -3 എണ്ണം

തക്കാളി -4 എണ്ണം

പച്ചമുളക് -3 എണ്ണം

മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ

മുളക്പൊടി -2 1/2 ടീസ്പൂൺ

ഗരം മസാല -3/4 ടീസ്പൂൺp

മല്ലിപ്പൊടി -3 ടീസ്പൂൺ

കുരുമുളക്പൊടി -1 ടീസ്പൂൺ

ചിക്കൻ മസാല -2 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

മല്ലിച്ചപ്പ് - ആവശ്യത്തിന്

ചെറുനാരങ്ങാ നീര്

തയാറാക്കും വിധം

ചൂടാക്കിയ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഉലുവ പൊട്ടിക്കുക. ശേഷം നീളത്തിൽ അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. കുറച്ചു വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ഇട്ട് തവിട്ട് നിറമാകുന്നതു വരെ നന്നായി വഴറ്റിയെടുക്കുക.

തവിട്ട് നിറമാകുമ്പോൾ അതിലേക്ക് അറിഞ്ഞു വെച്ച തക്കാളി കൂടി ചേർത്ത് 30 സെക്കന്റ് വേവിക്കുക. ശേഷം മഞ്ഞൾപ്പൊടി,മുളക്പൊടി, ഗരം മസാല, ചിക്കൻ മസാല, മല്ലിപ്പൊടി, കുരുമുളക്പൊടി തുടങ്ങിയവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് ഒരു 5 മിനിറ്റ് വേവിക്കുക. അരപ്പ് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കഷണങ്ങളാക്കിയ ചിക്കൻ ഇട്ട് നന്നായി വേവിക്കുക.

കുറഞ്ഞ ഫ്ളൈമിൽ വേണം ചിക്കൻ വേവിക്കാൻ. വെന്തു വന്ന ചിക്കനിൽ കുറക്ക് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക. ശേഷം മല്ലിച്ചപ്പ് വിതറുക. ഏതൊരു വിഭവത്തിന്റെ കൂടി കഴിക്കാനും നല്ല ടേസ്റ്റി ചിക്കൻ കറി റെഡി.


#try #prepare #chicken #curry #easily

Next TV

Related Stories
Top Stories