വിവാഹവേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തിയത് പുലി; ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ട് ആളുകൾ

വിവാഹവേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തിയത് പുലി; ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ട് ആളുകൾ
Feb 13, 2025 01:21 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ഉത്തർപ്രദേശിലെ ലഖ്നോവിൽ വിവാഹചടങ്ങിൽ എത്തിയത് അപ്രതീക്ഷിത അതിഥി. ക്ഷണക്കപ്പെടാതെയുള്ള അതിഥിയെത്തിയതോടെ ആളുകൾക്ക് ജീവനും കൊണ്ട് വിവാഹ ഹാളിൽ നിന്നും ഓടി ​രക്ഷപ്പെടേണ്ടി വന്നു .

പാര പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവാഹ ചടങ്ങിലാണ് അപ്രതീക്ഷിത അതിഥിയായി പുലിയെത്തിയത്. ബുധനാഴ്ച രാത്രി 11.40ഓടെയായിരുന്നു സംഭവം.

ബുദേശ്വർ റിങ് റോഡിലെ എം.എം ഹാളിലെ വിവാഹചടങ്ങിനിടെയാണ് പുലിയെത്തിയത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. പുലിയെ കണ്ടതോടെ ആളുകൾ വേഗം ഹാളിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുള്ള ശ്രമത്തിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വിവാഹചടങ്ങിൽ പുലിയെത്തിയതോടെ ഡി.എഫ്.ഒ സിതാൻഷു പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ കണ്ടെത്താൻ സാധിച്ചത്.

വിവാഹവേദിയിലേക്ക് ഒരുകൂട്ടം ആളുകൾ എത്തുന്നതും പിന്നീട് പുലിയെ പിടിക്കുന്നതിന്റേയും വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലി​യെ പിടിക്കുന്നത് വരെ വരന്റേയും വധുവിന്റേയും ബന്ധുക്കൾ വാഹനത്തിൽ തന്നെ കഴിയുകയായിരുന്നു. 

#Leopard #came #unexpected #guest #wedding #People #ran #lives

Next TV

Related Stories
യുവതിയെ കാണാതായ കേസില്‍ പൊലീസ് പീഡനം ഭയന്ന് യുവാവ് ജീവനൊടുക്കി; യുവതിയെ മറ്റൊരാളോടൊപ്പം കണ്ടെത്തി

May 12, 2025 08:45 PM

യുവതിയെ കാണാതായ കേസില്‍ പൊലീസ് പീഡനം ഭയന്ന് യുവാവ് ജീവനൊടുക്കി; യുവതിയെ മറ്റൊരാളോടൊപ്പം കണ്ടെത്തി

ഒരു കിഡ്‌നാപ്പിംഗ് കേസ് അന്വേഷണം അവസാനിച്ചത് നിരപരാധിയായ യുവാവിന്റെ...

Read More >>
അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

May 12, 2025 12:29 PM

അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും...

Read More >>
Top Stories

Entertainment News