ആലപ്പുഴ: (truevisionnews.com) ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ചേർത്തല സ്വദേശിയായ സജിയാണ് മരിച്ചത്.

സജിയുടെ ഭർത്താവ് ചേർത്തല പണ്ടകശാലപ്പറമ്പിൽ സോണിയെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ സജി ഒരു മാസത്തോളം വണ്ടാനം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സജി മരിച്ചത്. ഇതിന് പിന്നാലെ അച്ഛൻ മദ്യപിച്ച് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് മകൾ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സോണിയുടെ അറസ്റ്റ് സംബന്ധിച്ച് തീരുമാനിക്കുക.
#incident #woman #fell #from #building #died #body #exhumed #from #grave #postmortem #conducted
