( www.truevisionnews.com ) പുലർച്ചയിലെ സുഖമുള്ള തണുപ്പിൽ, തലവഴിമൂടിയ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടാൻ ഇഷ്ടമുള്ള ഉറക്കപ്രേമികളേ... ഇതാ ഈ വാർത്ത കേൾക്കൂ.

വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന സന്തോഷവാർത്ത. വെറുതേ തട്ടിവിടുന്നതൊന്നുമല്ല, ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലാണിത്.
ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വൈകുന്നേരങ്ങളിൽ സജീവമാകുന്നവർ അഥവാ ‘നൈറ്റ് ഔൾസ്’ രാവിലെ നേരത്തേ ഉണരുന്നവരെക്കാൾ മിടുക്കരായിരിക്കും.
മാത്രമല്ല വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, ഓർമ്മശക്തി എന്നിവയിലും മറ്റുള്ളവരെയപേക്ഷിച്ച് മുൻപന്തിയിലായിരിക്കും. 26,000 ആളുകളിലാണ് പഠനം നടത്തിയത്.
ഏഴുമുതൽ ഒൻപതുവരെ മണിക്കൂർ രാത്രി ഉറങ്ങണം, തടസ്സമില്ലാതെ സുഖമായി ഉറങ്ങിയാലേ അത് ആരോഗ്യകരമായ ഉറക്കമാകൂ. സമയം കൂടുതലോ കുറവോ ആണ് ഉറക്കമെങ്കിൽ ഇത് തലച്ചോറിനും ഓർമ്മശക്തിക്കുമൊക്കെ ദോഷകരമാകും.
#Study #shows #that #waking #up #late #good #for #health
