വിദേശമദ്യക്കടത്ത്; ബംഗാൾ സ്വദേശി നാദാപുരം എക്സൈസ് പിടിയിൽ

വിദേശമദ്യക്കടത്ത്; ബംഗാൾ സ്വദേശി നാദാപുരം എക്സൈസ് പിടിയിൽ
Aug 1, 2025 08:16 PM | By Anjali M T

നാദാപുരം: (www.truevisionnews.com) വിദേശമദ്യം കൈവശം വെച്ച കുറ്റത്തിന് പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. ബംഗാളിലെ നദിയാ ജില്ലയിലെ കൃഷ്നഗർ സ്വദേശി ആദിർഘോഷ് ആണ് 16.5 ലിറ്റർ മാഹി വിദേശമദ്യം കൈവശം വച്ച കുറ്റത്തിന് നാദാപുരം എക്സൈസ് പിടിയിലായത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ് പി പി, ഷിജിൻ എ പി, സിനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബബിൻ ആർ എസ് എന്നിവർ പങ്കെടുത്തു. നിലവിൽ ഇയാൾ നാദാപുരത്തു വാടകയ്ക്ക് താമസിച്ചു വരികയാണ്.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് തളീക്കര സ്വദേശിയെ 390 ഗ്രാം കഞ്ചാവുമായി പിടികൂടി. തളീക്കര സ്വദേശി ഈയരത്ത് വീട്ടില്‍ നൗഫല്‍ ഇ ബി യെ (42) നെയാണ് പിടികൂടിയത്. മാനന്തവാടി ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടയിലാണ് പ്രതിയുടെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടത്തിയത് .

മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് ബസില്‍ വരുകയായിരുന്ന നൗഫലിനെ എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും, മാനന്തവാടി എക്സൈസ് റെയ്ഞ്ച് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റിവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അജയകുമാര്‍ കെ കെ എന്നിവർ പങ്കെടുത്തു.

അതേസമയം, വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ . കരിമ്പന പാലം പെട്രോൾ പമ്പിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ശരീരത്തിലും ബൈക്കിലുമായി 20 ഗ്രാം കഞ്ചാവുമായി പുതുപ്പണം നൂർ മഹൽ വീട്ടിൽ നൗഫലാണ് പിടിയിലായത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് പി എമ്മും പാർട്ടിയും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 370 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിന്നാലെ ഇയാളുടെ ഭാര്യ ലൈലയെയും പ്രതിയാക്കി കേസെടുത്തു. വീട് കേന്ദ്രമായി കഞ്ചാവ് വിൽപന നടക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘം വീട്ടുകാരെ നിരീക്ഷിക്കുകയായിരുന്നു. പിന്നാലെയാണ് റെയ്‌ഡും അറസ്റ്റും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സന്ദീപ് സി വി, രഗിൽ രാജ് പി കെ , വുമൺ സിവിൽ എക്സൈസ് ഓഫീസർ തുഷാര, രതീഷ് എ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സന്ദീപ് സി വി എന്നിവർ പങ്കെടുത്തു.


West Bengal native arrested by excise for possession of foreign liquor

Next TV

Related Stories
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories










//Truevisionall