തിരുവനന്തപുരം: (truevisionnews.com)ബെംഗളൂരു മലയാളികൾക്ക് ആശ്വാസ വാർത്തയുമായി ദക്ഷിണ റെയിൽവേ. ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. എസ്‌എംവിടി ബെംഗളൂരു -തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരികെ തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ, 2025 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3:15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും.
.gif)

എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06547) 2025 ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 3 തീയതികളിൽ (ബുധനാഴ്ച) വൈകുന്നേരം 7:25 ന് എസ്‌എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06548) വ്യാഴാഴ്ചകളിൽ, 2025 ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 4 തീയതികളിൽ ഉച്ചയ്ക്ക് 3:15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരുവിൽ എസ്എംവിടിയിൽ എത്തും.
കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല,ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും. ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ 2025 ഓഗസ്റ്റ് 02 ന് രാവിലെ 08:00 മണി മുതൽ ആരംഭിക്കും.
Bengaluru announces festive special trains for Malayalis
