വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു; വയനാട് ടൗൺഷിപ്പിൻറെ കണക്കുനിരത്തി മന്ത്രി കെ. രാജൻ

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു; വയനാട് ടൗൺഷിപ്പിൻറെ കണക്കുനിരത്തി മന്ത്രി കെ. രാജൻ
Aug 1, 2025 07:52 PM | By Anjali M T

തിരുവനന്തപുരം: (www.truevisionnews.com) ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് ടൗൺഷിപ്പിലെ വീടുകൾക്കുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജൻ. മാതൃകാ വീട് നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി കണക്കുനിരത്തിയത്.

ഒരുവീടിന് 30 ലക്ഷം രൂപ ചെലവായെന്നും എന്നാൽ ആ തുകക്കനുസരിച്ചുള്ള വലിപ്പം വീടിനില്ലെന്നും സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വീടിന്റെ സവിശേഷതയും ചെലവും വിശദീകരിച്ച് മന്ത്രി കുറിപ്പിറക്കിയത്.

18 ശതമാനം ജിഎസ്ടി അടക്കം 2695000 (ഇരുപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റിഅയ്യായിരം രൂപ) ചെലവായെന്ന് മന്ത്രി പറഞ്ഞു. ഒരു വീടിന് അടിസ്ഥാന ചെലവ് 22 ലക്ഷം രൂപയാണ്. ഡിഫക്ട്സ് ലയബിലിറ്റി ഇംപാക്ടിന് 11000, കണ്ടിജൻസീസ് ആൻഡ് അഡീഷണൽ സൈറ്റ് ഫെസിലിറ്റി-66000, 18 ശതമാനം ജിഎസ്ടി-396000, ഡബ്ല്യുഡബ്ല്യുസിഎഫ് ചെലവ്-22000 അടക്കം 2695000 രൂപ ഒരു യൂണിറ്റിന് ചെലവായെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരേയും ആരോപണങ്ങൾ വിശ്വസിക്കുന്നവരേയും ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നുവെന്നും കണ്ടും കേട്ടും കാര്യങ്ങൾ മനസിലാക്കാമെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തകർന്നു പോയി ഇതും അങ്ങനെ തകരുമെന്നും മന്ത്രി പറഞ്ഞു.

Revenue Minister clarifies cost of houses in township for victims of Chooralmala-Mundakai landslide

Next TV

Related Stories
സണ്ണി ജോസഫ് മുഴുവന്‍ പരിപാടികളും റദ്ദാക്കി ഛത്തീസ്ഗഡിലേക്ക്; ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ നേരില്‍ കാണും

Aug 1, 2025 08:50 PM

സണ്ണി ജോസഫ് മുഴുവന്‍ പരിപാടികളും റദ്ദാക്കി ഛത്തീസ്ഗഡിലേക്ക്; ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ നേരില്‍ കാണും

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കന്യാസ്ത്രീകളെ നേരില്‍ കാണാൻ ഛത്തീസ്ഗഡിലേക്ക്...

Read More >>
'ദ കേരള സ്റ്റോറി'; സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നു- മന്ത്രി വി ശിവന്‍കുട്ടി

Aug 1, 2025 08:31 PM

'ദ കേരള സ്റ്റോറി'; സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നു- മന്ത്രി വി ശിവന്‍കുട്ടി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദ കേരള സ്റ്റോറി'ക്ക് ലഭിച്ച അംഗീകാരം ഖേദകരമാണെന്ന് മന്ത്രി വി...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ  സുരേന്ദ്രൻ

Jul 30, 2025 06:57 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ സുരേന്ദ്രൻ

കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ...

Read More >>
പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

Jul 29, 2025 11:59 AM

പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്...

Read More >>
Top Stories

//Truevisionall