ഹരിപ്പാടിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

ഹരിപ്പാടിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച്  യുവാവ് മരിച്ചു
Feb 10, 2025 08:58 PM | By akhilap

ഹരിപ്പാട്: (truevisionnews.com) നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ചെറുതന രഞ്ജിത്ത് ഭവനത്തിൽ രാധാകൃഷ്ണ പിള്ളയുടെ മകൻ രഞ്ജിത്ത് (42) ആണ് മരിച്ചത്.ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജെട്ടി ജംഗ്ഷന് സമീപം ഞായർ രാത്രി 11 മണിയോടെയാണ് അപകടം.

വെൽഡിങ് തൊഴിലാളിയായ രഞ്ജിത്ത് ജോലി കഴിഞ്ഞ് ഹരിപ്പാട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ വെച്ചിരുന്ന ഡിവൈഡറിൽ ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു.ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: വസന്തകുമാരി, സഹോദരങ്ങൾ: രാജശ്രീ, വിജയശ്രീ.

#young #man #died #after #bike #lost #control #hit #divider #Haripad

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories