ന്യൂഡൽഹി : (www.truevisionnews.com) സാങ്കേതികമായ കാരണങ്ങളാൽ ശനിയാഴ്ച യുപിഐ സേവനങ്ങൾ താൽക്കാലികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി എച്ച്ഡിഎഫ്സി ബാങ്ക്. സിസ്റ്റം മെയിന്റനൻസിന്റെ ഭാഗമായി ശനിയാഴ്ച കുറച്ച് മണിക്കൂറുകൾ യുപിഐ സേവനങ്ങൾ തടസപ്പെടുമെന്നാണ് ബാങ്ക് അറിയിച്ചത്.

പുലര്‍ച്ചെ 12 മണിമുതൽ 3 വരെയാണ് സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴിയും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
#warning #HDFC #UPIservices #temporarily #suspended #Saturday
