രാവിലത്തെ ചായയ്ക്ക് കഴിക്കാൻ നല്ല സോഫ്റ്റ് വെള്ളയപ്പം തയാറാക്കിയാലോ?

 രാവിലത്തെ ചായയ്ക്ക് കഴിക്കാൻ നല്ല സോഫ്റ്റ് വെള്ളയപ്പം തയാറാക്കിയാലോ?
Feb 5, 2025 09:41 PM | By Jain Rosviya

(truevisionnews.com) വെള്ളയപ്പം എല്ലാവർക്കും ഇഷ്ട്ടമാണ്. രാവിലത്തെ ചായയ്ക്ക് കഴിക്കാൻ നല്ല രുചിയോടെ വെള്ളയപ്പം വീട്ടിൽ തന്നെ തയാറാക്കിയാലോ?

ചേരുവകൾ

അരിപ്പൊടി - 2 കപ്പ്

യീസ്റ്റ് - 1 ടീസ്പൂൺ

വെള്ളം - ആവശ്യത്തിന്

പഞ്ചസാര- 3 സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്കു രണ്ട് കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ചെറുചൂടു വെള്ളവും ചേർത്ത് അടിച്ചെടുക്കുക. അടിച്ചെടുത്ത മിക്സിലേക്ക് യീസ്റ്റ്, വെളിച്ചെണ്ണ, പഞ്ചസാര, ഉപ്പ്, ചെറിയ ചൂടുവെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക.

അടിച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിക്കുക. ഇനി നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം മാവ്‌ ഒരു രാത്രി മുഴുവൻ മൂടി വയ്ക്കുക. തലേന്ന് അടിച്ചു വെച്ച മാവ് പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും നന്നായി പതഞ്ഞു പൊങ്ങി വരും.

ഇനി ഒന്ന് കൂടി മാവ് ഇളക്കിയ ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഒരു അപ്പച്ചട്ടി നന്നായി ചൂടായി വന്നാൽ മാവ് ഒഴിച്ച് ചുറ്റിച്ചു കൊടുക്കാം.

ഈ സമയം തീ കൂട്ടി വയ്ക്കാം. മാവു നന്നായി ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം മൂടി വച്ച് വേവിച്ചെടുക്കാം.

#making #nice #soft #vellayappam #morning #tea

Next TV

Related Stories
Top Stories