പാവയ്ക്ക അത്ര പാവമല്ല; കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ പ്രമേഹം തോൽക്കും

പാവയ്ക്ക അത്ര പാവമല്ല; കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ പ്രമേഹം തോൽക്കും
Feb 5, 2025 01:13 PM | By VIPIN P V

(www.truevisionnews.com) പാവയ്ക്ക എന്ന് കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുന്നവരാണ് നമ്മൾ. കാരണം പാവയ്ക്കയ്ക്ക് കയ്പുണ്ട്. എന്നാൽ അതിലേറെ ഗുണവുമുണ്ട്, പാവയ്ക്ക കൊണ്ട് ഉപ്പേരിയും മറ്റും ഉണ്ടാക്കി മടുത്തെങ്കിൽ ഒരു വെറൈറ്റി നോക്കിയാലോ.... പാവയ്ക്ക ചായയാണ് പുതിയ താരം.

ആരോഗ്യഗുണങ്ങള്‍ ഏറെ ഉള്ളത് കൊണ്ട് തന്നെ ഈ ഐറ്റം ഒന്നു പരീക്ഷിക്കാവുന്നതാണ്. പിന്നീട് നിങ്ങളുടെ ഫേവറിറ്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറും ഇത്. നിങ്ങള്‍ ഗോഹ്യാ ചായ കുടിച്ചിട്ടുണ്ടോ? നമ്മുടെ പാവയ്ക്കാ കൊണ്ട് ഉണ്ടാക്കുന്ന ചായയാണിത് ഈ ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചായയുണ്ടാക്കാനുള്ള രീതിയൊന്ന് പരിചയപ്പെടാം.

ചേരുവകൾ :

ഉണങ്ങിയതോ വാട്ടിയതോ ആയ പാവയ്ക്ക ചെറു കഷ്ണങ്ങളാക്കിയത്, വെള്ളം, തേന്‍ ഇവ മൂന്നുമാണ് പ്രധാനമായും വേണ്ടത്. പാവയ്ക്ക് പകരം ഇവയുടെ ഇല ഉണങ്ങിയതായാലും സൂപ്പർ.

തയ്യാറാക്കുന്ന വിധം :

ആദ്യം ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം തിളപ്പിക്കുക. തേയില ഇടുന്നതിന് പകരം പാവയ്ക്ക അല്ലെങ്കില്‍ ഉണങ്ങിയ ഇല ഇടുക. ഇടത്തരം ചൂടില്‍ പത്ത് മിനിറ്റ് തിളിപ്പിച്ച ശേഷം തീയില്‍ നിന്നും മാറ്റിവയ്ക്കുക. ശേഷം അല്പം തേന്‍ ചേര്‍ത്ത് കുടിക്കാം.

പ്രമേഹരോഗികള്‍ക്ക് പാവയ്ക്കയുടെ ഉപയോഗം തീർച്ചയായും അറിയാമല്ലോ അല്ലെ .. ഈ പാനീയം രക്തത്തിലെ അളവ് നിയന്ത്രിക്കാനും പ്രമേഹം ക്രമീകരിക്കാനും സഹായകമാണ്. രക്തത്തിലെ ചീത്ത കോളസ്‌ട്രോളിന്റെ കാര്യത്തിലും പാവയ്ക്ക ബെസ്റ്റാണ്. ഹൃദയാരോഗ്യത്തിനും ഇതൊരു മുതൽക്കൂട്ടാണ്.

കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും പാവയ്ക്ക ചായ സഹായിക്കും. ദഹന പ്രശ്‌നത്തിനും പരിഹാരമാണ്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. വിറ്റാമിന്‍ എയാകട്ടെ കാഴ്ച ശക്തി മെച്ചപ്പെടുത്താനും സഹായിക്കും.

അപ്പോള്‍ ഇനിമുതൽ ചായ പാവയ്ക്ക കൊണ്ട് തന്നെ!




#tea #made #strong #drink #lose #diabetes

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News