റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി
Feb 3, 2025 10:09 AM | By Athira V

( www.truevisionnews.com ) ഗ്രാമി പുരസ്‌കാര വേദിയില്‍ 'സുതാര്യമായ' വസ്ത്രം ധരിച്ച് വിവാദം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറി.

പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യകൂടിയാണ് ബിയാങ്ക. പൊതുവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെ സംഗീത നിശയില്‍ നിന്ന് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിയാങ്കയെയും കാന്യേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയില്‍ അത് നീക്കം ചെയ്യുകയായിരുന്നു.

സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസാണ് ഗ്രാമിയുടെ വേദി.

കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന് 1000 ഡോളര്‍ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതകളുണ്ട്.

2022 ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളില്‍ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികള്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്.


#Nudity #displayed #red #carpet #SupermodelBianca #kicked #out #Grammys

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall