നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി
Jul 13, 2025 12:34 PM | By VIPIN P V

പാലക്കാട് : ( www.truevisionnews.com ) ഒന്നരമാസം മുന്‍പാണ് എല്‍സിയുടെ ഭര്‍ത്താവ് രോഗം ഗുരുതരമായി മരിച്ചത്, ഇടവേളയ്ക്കു ശേഷം കുഞ്ഞുമക്കളെ ഒന്ന് പുറത്തുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പൊടുന്നനെ കാര്‍ കത്തി അവശേഷിച്ച സ്വപ്നങ്ങളെല്ലാം ചാരമായത്. ഏറെ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചു പുറത്തുപോകുന്ന സന്തോഷത്തിൽ കാറിൽ കയറിയതായിരുന്നു എൽസിയുടെ കുഞ്ഞുമക്കൾ.

കാർ ഓടിക്കുന്ന അമ്മയ്ക്കൊപ്പം മുൻ സീറ്റിൽ ചേച്ചിയിരുന്നപ്പോൾ മുത്തശ്ശിക്കൊപ്പം പുറകിലിരിക്കാനാണ് ആൽഫ്രെഡും എമിൽ മേരിയും കാറിന്റെ പിൻസീറ്റിൽ കയറിയത്. എല്ലാവരും പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ മുത്തശ്ശി ഡെയ്സി വീടിന്റെ വാതിൽ പൂട്ടാൻ നിന്നു. ഇതിനിടയിലാണു കാറിൽ കയറിയ എൽസി വാഹനം സ്റ്റാർട്ട് ചെയ്യുന്നതും അപകടമുണ്ടാകുന്നതും. ഇന്ന് മക്കള്‍ പോയതറിയാതെ എല്‍സി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

മൂന്നു മാസം മുൻപുണ്ടായ അപകടത്തിൽ എൽസിയുടെ കയ്യൊടി‍ഞ്ഞു. അതു ഭേദമായി വന്നപ്പോഴാണ് അസുഖം മൂർച്ഛിച്ച് ഭർത്താവ് മാർട്ടിൻ വിടപറഞ്ഞത്. അതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം എൽസിക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. എല്ലാം കഴിഞ്ഞ് ജോലിക്കു പോയിത്തുടങ്ങിയതിന്റെ രണ്ടാംനാളാണ് നാടിനെയാകെ നടുക്കിയ ദുരന്തം എൽസിയുടെ കുടുംബത്തിലുണ്ടായത്.

ശരീരം കത്തിയെരിഞ്ഞു നീറിയപ്പോഴും തന്റെ മക്കളെ രക്ഷിക്കാനായിരുന്നു എല്‍സിയുടെ ശ്രമം. എന്നാൽ ചികിത്സയും പ്രാർഥനയും ഫലംകാണാതെ രണ്ടു കുഞ്ഞുങ്ങളെയും വിധി തട്ടിയെടുത്തു. കത്തിയെരിയുന്ന അഗ്നിയെ മറികടന്ന് കാറിനുള്ളിലെ തന്റെ പിഞ്ചോമനകളെ എടുത്തു സമീപത്തെ പുൽതകിടിയിലേക്കിടുന്നതിനിടെ എൽസിയുടെ ശരീരമാകെ തീ പടർന്നുകയറിയിരുന്നു.

നാട്ടുകാരെത്തുമ്പോൾ ആദ്യം കാണുന്നത് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ എൽസി കത്തുന്ന കാറിനടുത്തേക്ക് ഓടാൻ ശ്രമിക്കുന്നതാണ്. എൽസിയൂടെ ശരീരത്തിലെ തീയണച്ച നാട്ടുകാർ പിന്നീടാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുട്ടികളെ കണ്ടത്.

ചിറ്റൂര്‍ അത്തിക്കോട് പൂളക്കാട് എൽസിയുടെ മക്കളായ ആൽഫ്രഡ് മാർട്ടിൻ (6), എമിൽ മരിയ മാർട്ടിൻ (4) എന്നിവരാണു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയുണ്ടായ അപകടത്തിൽ 60% പൊള്ളലേറ്റ എമിൽ ഇന്നലെ ഉച്ചയ്ക്ക് 2.25നും 75% പൊള്ളലേറ്റ ആൽഫ്രഡ് 3.15നുമാണു മരിച്ചത്.

ഇവരുടെ അമ്മ എൽസിയും 35% പൊള്ളലേറ്റ മൂത്തമകൾ അലീനയും കൊച്ചിയിൽ ആശുപത്രിയിലാണ്. അലീനയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്സിയും അപകടനില തരണം ചെയ്തുവെന്നാണു വിവരം.

Her husband died a month and a half ago now her children and LC are Without knowing anything in the hospital bed

Next TV

Related Stories
കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Jul 13, 2025 08:16 PM

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
നിപ മരണം; പാലക്കാട്ടെ  57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

Jul 13, 2025 07:57 PM

നിപ മരണം; പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46...

Read More >>
നിയന്ത്രണം വിട്ട ഇന്നോവ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി, അപകടത്തിൽപ്പെട്ടത് അഞ്ച് വാഹനങ്ങൾ; ആറ് പേർക്ക് പരിക്ക്

Jul 13, 2025 07:34 PM

നിയന്ത്രണം വിട്ട ഇന്നോവ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി, അപകടത്തിൽപ്പെട്ടത് അഞ്ച് വാഹനങ്ങൾ; ആറ് പേർക്ക് പരിക്ക്

അയ്യങ്കാവിൽ മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്...

Read More >>
 ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍ പിടിയിൽ

Jul 13, 2025 06:42 PM

ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍ പിടിയിൽ

ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍...

Read More >>
'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

Jul 13, 2025 06:18 PM

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക്...

Read More >>
നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

Jul 13, 2025 05:55 PM

നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍....

Read More >>
Top Stories

//Truevisionall