(truevisionnews.com) മലബാറിന്റെ ഊട്ടി എന്നും തേക്കടിയെന്നും വിശേഷിപ്പിക്കുന്ന കോഴിക്കോടിന്റെ സ്വന്തം കരിയാത്തുംപാറയിലേക്ക് പോകാം.

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ.
ഹൃദയംകവരുന്ന ഭൂപ്രകൃതിയില്‍ ഒട്ടേറെ മരങ്ങള്‍ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷണം.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ.
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും പൈന്‍ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്.
നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ഒഴിവ് ദിനങ്ങള്‍ ആസ്വദിക്കാനും ചൂണ്ടയിടാനും ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് വിനോദസഞ്ചാരികള്‍ക്കായി പ്രകൃതി കരിയാത്തുംപാറയില്‍ ഒരുക്കിയിട്ടുള്ളത്.
രണ്ട് വഴികളുണ്ട് കരിയാത്തുംപാറയ്ക്ക്. കോഴിക്കോട് നിന്ന് ബാലുശ്ശേരിയെത്തി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയെത്താം. വയനാട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് പൂനൂര്‍എസ്റ്റേറ്റ്മുക്ക് വഴിയും ഇവിടെയെത്താം.
അതിമനോഹരമായ പുല്‍മേടുകളും കാനന ഭംഗിയും കക്കയം മലനിരകളുടെ വശ്യസൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും ഓരോ സഞ്ചാരിക്കും സമ്മാനിക്കുക.
#beauty #hills #meadows #Kariyathumpar #teaestate #Malabar
