നാദാപുരം: (truevisionnews.com) രാഷ്ട്രീയത്തിലെ സിനിമാക്കാരനും സിനിമയിലെ സിനിമാക്കാരനും നാദാപുരത്തിന്റെ മണ്ണിൽ.

‘നിങ്ങൾ പൊളിച്ചടുക്കി’യെന്ന് ഷാഫി പറമ്പിൽ.
പ്രിയ താരത്തെ കണ്ടപ്പോൾ വിദ്യാർത്ഥികളുടെ ആവേശം അതിര് കടന്നെന്ന് മുതിർന്ന നേതാക്കളുടെ വിമർശനം .
പുളിയാവ് നാഷണൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് നടന്ന ബിസോൺ കലോത്സവത്തിന്റെ നടത്തിപ്പിനെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി.
ഇവിടെ നടക്കുന്നത് കലാ മത്സരമല്ല കലാ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു.കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ നിമിഷങ്ങളായിരുന്നു കോളേജിൽ അരങ്ങേറിയത്.
മുഖ്യാതിഥി ആസിഫ് അലിയും വടകര എം പി ഷാഫി പറമ്പിലും ഒരുമിച്ചാണ് ആവേശം ആറാടുന്ന കലോത്സവ നഗരിയിൽ എത്തിയത്.
ആസിഫ് അലി, ജീവിതത്തിൽ കടന്നുവന്ന വഴികളെകുറിച്ച് കൃത്യമായ ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹം ഇന്നിവിടെ ക്ഷണം സ്വീകരിച്ച് എത്തിയത് ഷാഫി പറഞ്ഞു.
കലോത്സവത്തിന്റെ അതിന്റെ മാറ്റ് കുറയാതെ ഏറ്റവും മികച്ച രീതിയിൽ വേദി ഒരുക്കിയ നാഷണൽ ആർട്സ് ആന്റ് സയൻസ് കോളേജിന് എം പി നന്ദി അറിയിച്ചു.
#You #demolished #ShafiParambilMP #Excitement
