മലപ്പുറം: (truevisionnews.com) പശ്ചിമഘട്ട മലനിരകള്‍ക്കിടയില്‍, മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കരുവാരകുണ്ടില്‍ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളുമുണ്ട്. അതിലൊന്നാണ് ഏറ്റവും മനോഹര പ്രദേശമായ കേരളാംകുണ്ട് വെള്ളച്ചാട്ടം.

സൈലറ്റ് വാലി മേഖലയില്‍ ഉള്‍പ്പെടുന്ന സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം ഒരു അത്ഭുതക്കാഴ്ച തന്നെയാണ്.
ജില്ലയിലെ വടക്ക്-കിഴക്കന്‍ അതിര്‍ത്തിപ്രദേശത്ത് കൂമ്പന്‍ മലയുമായി ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
കരുവാരക്കുണ്ടില്‍ നിന്ന് ഏഴ് കിലോമീറ്ററാണ് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ളത്. ഇങ്ങോട്ടേക്ക് ജീപ്പ് സര്‍വീസ് ഉണ്ട്. സാഹസിക പ്രിയര്‍ക്ക് നടന്നുവേണമെങ്കിലും പോകാം.
കടുത്ത വേനലിലും നല്ല തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിവിടം.
വെള്ളച്ചാട്ടത്തിന് കുറുകെയായി നിര്‍മിച്ച ഇരുമ്പുപാലത്തില്‍ നിന്നുള്ള കാഴ്ചകളും നല്ലൊരു അനുഭവമാണ്. ഇതിനടുത്ത് കൊടും വനത്തിലുള്ളിലായി പ്രകൃതിദത്തമായ ഒരു കുളമുണ്ട്. ആ കുളത്തില്‍ നിന്ന് പാറകളിലൂടെ വെള്ളം ഒഴുകുന്നത് ഗംഭീരമായ ഒരു കാഴ്ച തന്നെയാണ്. വളരെ ഉയരത്തുനിന്നും കുത്തനെ താഴോട്ടൊഴുകുന്ന നദി പലയിടത്തും പരന്നും ഒഴുകുന്നതും കാണാം.
ചേറുമ്പ് ഇക്കോ വില്ലേജും, സൈലന്റ് വാലി നാഷണല്‍ പാര്‍ക്കും ഇവിടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും കൂടാതെ അധികമാരും അറിയാത്ത വെള്ളച്ചാട്ടങ്ങളും മലകളും ഇവിടെയുണ്ട്.
അങ്ങിണ്ട മുടി, സ്വപനക്കുണ്ട്, മദാരിക്കുണ്ട്, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടന്‍പാറ, കേരള ബംഗ്ലാവ്, കൂമ്പന്‍ മല,വട്ടമല, വട്ടമല വെള്ളച്ചാട്ടം തുടങ്ങി ധാരാളം സ്ഥലങ്ങള്‍ കരുവാരകുണ്ടിലുണ്ട്.
വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാലും ജൈവവൈവിധ്യത്താലും സമ്പന്നമാണ് ഈ പ്രദേശം.
#Keralamkund #Waterfall #Malappuram #waiting #tourists #amazing #views
