നാദാപുരം (പുളിയാവ് എൻസിഎഎസ്): കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി സോൺ കലോത്സവത്തിൽ വേദി രണ്ട് ഗസ്സാനിൽ ഓട്ടൻ തുള്ളൽ മത്സരം ആരംഭിച്ചു.

കേരളത്തിലെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരു പ്രധാനഘടകമാണ് ഓട്ടൻ തുള്ളൽ. കൂടാതെ തദ്ദേശീയ കലാസാംസ്കാരികമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
കഥകളിയുടേതിന് സാമ്യമുളള ഉടുത്തുകെട്ടാണ് തുളളലിനും ഉപയോഗിക്കുന്നത്. പശ്ചാത്തലത്തിൽ തുളളൽ പാട്ടുകാരനും ഇലത്താളവും മൃദംഗവും തുളളൽ കലാകാരന് പിന്തുണ നൽകുന്നു.
കേരളത്തിൽ പ്രചാരത്തിലുളളതും ജനകീയവുമായ കലാരൂപം. അമ്പലമുറ്റത്തും സാംസ്കാരിക വേദികളിലും ഒരുപോലെ സ്ഥാനം പിടിച്ചിട്ടുളള തുളളലിനെ ജനപ്രിയമാക്കുന്നത് നർമ്മത്തിൽ പൊതിഞ്ഞ സാമൂഹികവിശകലനവും വിമർശനവുമാണ്.
നിറഞ്ഞ വേദിയിൽ മത്സരാർഥികൾ ഓട്ടൻ തുള്ളൽ എന്ന കലാരൂപത്തിലൂടെ പറഞ്ഞത് സമകാലിക വിഷയങ്ങളായിരുന്നു. കലോത്സവത്തിലെ മറ്റ് കലാപരിപാടികളേക്കാളും ഈ മത്സരത്തിന് പ്രത്യേക ശ്രദ്ധയാണ് ലഭിച്ചത്.
#BZone #Arts #Festival #Calicut #University #ottamthullal #Competition #started #Venue #Two #Ghassan.
