ഒന്ന് ശ്രദ്ധിക്കൂ .... നിങ്ങളുടെ ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പണിവരുന്നുണ്ട്

ഒന്ന് ശ്രദ്ധിക്കൂ .... നിങ്ങളുടെ ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പണിവരുന്നുണ്ട്
Jun 28, 2025 10:44 AM | By Susmitha Surendran

മുംബൈ: (truevisionnews.com) ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ആധാർ സുരക്ഷിതമാക്കിയില്ലെങ്കിൽ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടമാകാൻ കാരണമാകും.

ആധാർ നമ്പർ ചോർന്നാൽ അത് ലഭിക്കുന്നവർക്ക് സിംകാർഡുകൾ പരിശോധിക്കുന്നത് മുതൽ നമ്മുടെ പേരിൽ മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻവരെ സാധിക്കും. അനധികൃത യുപിഐ പേയ്‌മെന്റുകൾ നടത്തുക, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾക്കും ഉപയോഗിക്കാനാകും.

‘ഇടപാടുകൾ നടക്കുമ്പോൾ ഒടിപി വരും എന്ന് നിങ്ങൾ കരുതി ആശ്വസിക്കുന്നുണ്ടെങ്കിൽ ഓർക്കുക പല ഗ്രാമീണ ബാങ്കുകളിൽ ഫോൺ നമ്പർ പോലും ആവശ്യമില്ല. അവിടെയാണ് യഥാർത്ഥ അപകടസാധ്യത. പണം പോകുന്നതും വരുന്നതും അറിയില്ല. കാരണം എസ്എം​എസോ കോളുകളോ ലഭിക്കില്ല.

എടിഎമ്മുകളിലും ബ്രാഞ്ചുകളിലും സിസിടിവി ക്യാമറകൾ ഇല്ലെങ്കിൽ ആരാണ് പണമെടുത്തതെന്ന് കണ്ടെത്താൻ പ്രയാസമാണ്. ഉ​ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജാർഖണ്ഡ്, യുപി, ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ നഗരങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോക്ക് ചെയ്യാത്ത ആധാറാണ് ഇത്തരം അപകട സാധ്യതകൾ ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് പരിഹാരമായി നമ്മൾ എന്താണ് ചെയ്യേണ്ടത്. ആധാർ ബയോമെട്രിക്സ് സുരക്ഷിതമാക്കുകയെന്നതാണ് അതിന് യാതൊരു ചെലവുമില്ല, ഒരു മിനിറ്റ് മാത്രം മതി, ബയോമെട്രിക് വഴിയുള്ള തട്ടിപ്പിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ അതുമതിയാകും.

എങ്ങനെ സുരക്ഷിതമാക്കാം

UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .

‘My Aadhaar’ വിഭാഗത്തിലേക്കും തുടർന്ന് Aadhaar Services എന്നതിലേക്കും പോകുക.

Lock/Unlock Aadhaar അല്ലെങ്കിൽ Lock/Unlock Biometrics തിരഞ്ഞെടുക്കുക.

Lock UID അല്ലെങ്കിൽ Enable Biometric Lock എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ആധാർ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നൽകുക.

ലോക്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങളുടെ വിരലടയാളവും ഐറിസ് ഡാറ്റയും സുരക്ഷിതമാണ്. അൺലോക്ക് ചെയ്യുന്നതുവരെ നിങ്ങൾക്ക് അത് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

mAadhaar ആപ്പ് ഉപയോഗിച്ച് ഫോണിലും ഇത് ചെയ്യാൻ കഴിയും. ബയോമെട്രിക്സ് ഉപയോഗിക്കേണ്ടി വരുമ്പോൾ അൺലോക്ക് ചെയ്ത് ഉപയോഗിക്കുക. തുടർന്ന് വീണ്ടും ലോക്ക് ചെയ്യുക. അൺലോക്ക് ചെയ്ത ആധാർ എന്നത് എടിഎം കാർഡിന് പിന്നിൽ പിൻ എഴുതിയ ശേഷം റോഡിൽ ഉപേക്ഷിക്കുന്നത് പോലെയാണ്.






Aadhaar locked? Bank and UPI accounts not safe without it

Next TV

Related Stories
പെരുവഴിയിലാക്കി, വെള്ളം ചേര്‍ത്ത ഡീസലടിച്ചത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍; പമ്പിന് പൂട്ട്

Jun 28, 2025 02:35 PM

പെരുവഴിയിലാക്കി, വെള്ളം ചേര്‍ത്ത ഡീസലടിച്ചത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍; പമ്പിന് പൂട്ട്

വെള്ളം ചേര്‍ത്ത ഡീസലടിച്ചത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍; പമ്പിന്...

Read More >>
താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ കണ്ടെത്തി

Jun 28, 2025 11:33 AM

താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ കണ്ടെത്തി

താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ...

Read More >>
 ശരീരഘടന പഠിപ്പിക്കാൻ ക്ലാസിലേക്ക് കൊണ്ടുവന്നത് പശുവിന്റെ തലച്ചോറ്; അധ്യാപകനെതിരെ ഗോവധ നിരോധനപ്രകാരം കേസ്

Jun 28, 2025 09:00 AM

ശരീരഘടന പഠിപ്പിക്കാൻ ക്ലാസിലേക്ക് കൊണ്ടുവന്നത് പശുവിന്റെ തലച്ചോറ്; അധ്യാപകനെതിരെ ഗോവധ നിരോധനപ്രകാരം കേസ്

ശരീരഘടന പഠിപ്പിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോറ് ക്ലാസിലേക്ക് കൊണ്ടുവന്ന അധ്യാപകനെതിരെ കേസ്....

Read More >>
വേലി തന്നെ വിളവ് തിന്നു...... ! കാനറ ബാങ്കിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച മാനേജർ അറസ്റ്റിൽ

Jun 27, 2025 10:55 PM

വേലി തന്നെ വിളവ് തിന്നു...... ! കാനറ ബാങ്കിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച മാനേജർ അറസ്റ്റിൽ

കാനറ ബാങ്കിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച മാനേജർ...

Read More >>
കഷ്ടം തന്നെ ....! ദലിത് വനിത പാചകക്കാരിയായി, രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു

Jun 27, 2025 07:30 PM

കഷ്ടം തന്നെ ....! ദലിത് വനിത പാചകക്കാരിയായി, രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു

ദലിത് വനിത പാചകക്കാരിയായി, രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു...

Read More >>
Top Stories










Entertainment News