നാദാപുരം: ( www.truevisionnews.com ) പുത്തൻ ആശയങ്ങളുമായി കഥകളും കവിതകളും പിറക്കും. ബിസോൺ രണ്ടാം നാളായ ഇന്ന് സർഗോത്സവമാകും.

വേദിയിൽ ഇന്ന് രാവിലെ: 10-ന് കവിത രചന ( മലയാളം, ഹിന്ദി, ഉർദു, തമിഴ്) പ്രസംഗം ( അറബി, സംസ്കൃതം, ഉർദു, തമിഴ്) പെയിൻ്റിങ് (എണ്ണച്ചായം ) പൂക്കളം.
12.30 ന് കവിത രചന ( ഇംഗ്ലീഷ്, അറബിക്ക്, സംസ്കൃതം) പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ഡിബേറ്റ്, രംഗോലി, പോസ്റ്റർ രചന. 4 മണിക്ക് കാവ്യകേളി അക്ഷരശ്ലോകം.
കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 8000 ത്തോളം കലാപ്രതിഭകളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും. സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും.
#BZone #ArtsFestival #secondday #stories #poems #stage
