സബ്യസാചിയുടെ ഡിസൈന്‍ ബ്ലാക്ക് സിൽക്ക് സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

സബ്യസാചിയുടെ ഡിസൈന്‍ ബ്ലാക്ക് സിൽക്ക് സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍
Jan 26, 2025 02:31 PM | By Jain Rosviya

ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ 25-ാം വാർഷിക പരിപാടിയിൽ ബ്ലാക്ക് സാരിയില്‍ തിളങ്ങി ബോളിവുഡ് നടി ആലിയ ഭട്ട്.

സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത കറുത്ത മുർഷിദാബാദ് സിൽക്ക് സാരിയാണ് ആലിയ ധരിച്ചത്. ബെജ്വെൽഡ് ബ്ലൗസാണ് ഇതിനൊപ്പം ആലിയ പെയര്‍ ചെയ്തത്.

ബാക്ക്‌ലെസ് ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസ് വിലയേറിയ കല്ലുകൾ, സീക്വിനുകൾ, മെറ്റാലിക് ത്രെഡുകൾ എന്നിവയാൽ അലങ്കരിച്ചതായിരുന്നു.

കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ലോങ് ഹാങിങ്ങ് കമ്മലുകളും സ്റ്റേറ്റ്‌മെൻ്റ് ഗോൾഡ് മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്‌സസറീസ്.

ആലിയയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ (എൻഎംഎസിസി) സബ്യസാചിയുടെ 25 വർഷത്തെ വാർഷിക റൺവേ ഷോയിൽ പങ്കെടുക്കാന്‍ എത്തിയതാണ് ആലിയയും മറ്റ് സെലിബ്രിറ്റികളും.

#AliaBhatt #dazzles #black #silk #saree #designed #Sabyasachi

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories

//Truevisionall