കെ എൽ എഫ് വേദിയിൽ സംവിധായിക അഞ്ജലി മേനോൻ, നിർമാതാവ് മിറിയം ജോസഫ്, മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്ത സംവാദം ശ്രദ്ധേയമായി.

'മതിലുകൾ ചാടേണ്ടതാണ് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സിനിമാ-മാധ്യമ ജോലിരംഗത്ത് നമുക്ക് ചുറ്റും പല തരത്തിലുള്ള മതിലുകളുണ്ട്. നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തിചേരാൻ നാം ആദ്യം ആ മതിലുകളെ മനസ്സിലാക്കേണ്ടതുണ്ടെന്ന് മിറിയം ജോസഫ് പറഞ്ഞു.
"മുമ്പ് സിനിമാരംഗത്ത് നായികപ്പുറം സ്ത്രീ സാന്നിധ്യം വിരളമായിരുന്നു. മറിച്ചുള്ള ഇന്നത്തെ സാഹചര്യമുണ്ടാകുവാൻ സമയമെടുത്തു. മാറ്റം തീർച്ചയായും സമയമെടുത്ത് സംഭവിക്കുന്നതാണ് " അഞ്ജലി മേനോൻ പറഞ്ഞു.
" സിനിമയിൽ ഇനിയും കൂടുതൽ സ്ത്രീസാന്നിധ്യമുണ്ടാകുവാൻ ജനങ്ങൾ സ്ത്രീസംവിധായകരുടെ സിനിമ കാണുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറഞ്ഞുക്കൊണ്ട് മാറ്റത്തിന് പൊതുസമൂഹത്തിനുള്ള പങ്ക് അഞ്ജലി മേനോൻ വിവരിച്ചു.
സ്ത്രീകൾക്ക് മുന്നിൽ തൊഴിൽ അല്ലെങ്കിൽ കുടുബജീവിതം എന്നൊരു തിരഞ്ഞെടുപ്പിന്റെ ആവിശ്യമില്ല. നല്ല പിന്തുണ ലഭിക്കുന്ന അന്തരീക്ഷമുണ്ടെങ്കിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക എന്ന അവസ്ഥയെ സ്ത്രീകൾ അഭിമുഘീകരിക്കേണ്ടതില്ലെന്ന് ധന്യ രാജേന്ദ്രൻ ഓർമ്മപ്പെടുത്തി.
സമൂഹത്തിലെ ലിംഗവിവേചനത്തിനെതിരെ പോരാടുവാൻ യുവതലമുറയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മൂവരും സെഷൻ അവസാനിപ്പിച്ചു. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു.
ബാല്യകാല അനുഭവങ്ങളും വളർന്ന സാഹചര്യങ്ങളെയും വിശകലനം ചെയ്തുക്കൊണ്ട് മൂവരും അവരുടെ സാഹചര്യങ്ങൾ അവരുടെ വിജയത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് വിശദീകരിച്ചു.
#Growing #female #presence #cinema #beyond #heroine #Director #AnjaliMenon #words #grabbed #attention #KLF
