കൂട്ടുകാരെ......കുടയും ബാഗും പുതിയത് അല്ലേ? പഴയതെങ്കിൽ സ്കൂളിൽ നിങ്ങളെ കാത്ത് സമ്മാനങ്ങളും എ പ്ലസുമുണ്ട്

കൂട്ടുകാരെ......കുടയും ബാഗും പുതിയത് അല്ലേ? പഴയതെങ്കിൽ സ്കൂളിൽ നിങ്ങളെ കാത്ത് സമ്മാനങ്ങളും എ പ്ലസുമുണ്ട്
May 30, 2025 05:23 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) സ്കൂൾ തുറക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ . സ്കൂൾ തുറക്കുമ്പോൾ പുതിയ ബാഗും കുടയും ബോക്സുമെല്ലാം വേണമെന്ന് വാശിപിടിക്കാറുണ്ടോ കുട്ടികളായ നിങ്ങൾ. ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളും തന്നെ ഉപയോഗിച്ചാലോ, അതിന് അംഗീകാരം കിട്ടിയാലോ. അതിനുള്ള അവസരം നൽകുകയാണ് ശുചിത്വമിഷനും വിദ്യാഭ്യാസവകുപ്പും. പുനരുപയോഗിക്കുന്നവരാണ് യഥാർഥ ഹീറോ എന്നരീതിയിൽ ‘റീയൂസ് ഹീറോസ് റിയൽ ഹീറോസ്’ കാംപെയ്‌ൻ തുടങ്ങുകയാണിവർ.

പഴയ കുട, ചെരുപ്പ്, വാട്ടർബോട്ടിൽ, ചോറ്റുപാത്രം, ബാഗ് തുടങ്ങിയവയിലേതെങ്കിലും ഒന്നുമായി പുതിയ അധ്യയനവർഷം വിദ്യാലയങ്ങളിലെത്തുന്നവർക്ക് എ പ്ലസ് സാക്ഷ്യപത്രവും അല്ലാത്തവർക്ക് ബി പോസിറ്റീവ് സാക്ഷ്യപത്രവും നൽകും. ഇതിന് പ്രോത്സാഹനം നൽകുന്ന ക്ലാസ് അധ്യാപകർക്കും വിദ്യാലയങ്ങൾക്കും പ്രോത്സാഹന സാക്ഷ്യപത്രവുമുണ്ടാകും.

പുതിയ കുപ്പായമോ കുടയോ ഒന്നുമില്ലാത്തത് നാണക്കേടല്ലെന്നും പുനരുപയോഗിക്കുന്നത് അഭിമാനമാണെന്നും കുഞ്ഞുമനസ്സുകളെ പഠിപ്പിക്കുകയാണ് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ഇ.ടി. രാകേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ. വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വിദ്യാർഥി സൗഹൃദ ബോധവത്കരണ കാംപെയ്‌ന്റെ ഭാഗമായാണ് റീയൂസ് ഹീറോസ് നടപ്പാക്കുന്നത്.

എങ്ങനെ കിട്ടും എ പ്ലസ്‌

ശുചിത്വമിഷന്റെ ലിങ്കിൽ (https://suchitwamissionkozhikode.in/) പുനരുപയോഗിച്ചതിന്റെ ഫോട്ടോകൾ സഹിതം അപേക്ഷിക്കണം. ഒന്നുമുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും ഇതിന്റെ ഭാഗമാകാം. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം അപേക്ഷിക്കാം. ജൂൺ രണ്ടുമുതൽ അഞ്ചുവരെയാണ് പദ്ധതി. മികച്ച ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കി അയക്കുന്ന 10 വീതം വിദ്യാർഥികൾക്കും സ്കൂളുകൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.

പരിസ്ഥിതിയെ കാക്കാം

'ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം നടത്തുക... എന്നിങ്ങനെയാവണം ലക്ഷ്യം. പരിസ്ഥിതിസംരക്ഷണമാണ് സാധ്യമാകുന്നത്. പിന്നെയൊന്നുണ്ട്, മഴകനക്കുമ്പോൾ എല്ലാവരും അവധിചോദിക്കില്ലേ. കൂടുതൽ എ പ്ലസ് കിട്ടിയാൽ അവധിയുടെകാര്യത്തിലും ഇത്തിരി ലിബറലാകും.'- സ്നേഹിൽകുമാർ സിങ്, കോഴിക്കോട് കളക്ടർ

Reuse Heroes Real Heroes’ Campaign Cleanliness Mission and Education Department

Next TV

Related Stories
ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

Jul 13, 2025 04:28 PM

ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

Jul 13, 2025 04:08 PM

ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ...

Read More >>
സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

Jul 13, 2025 03:41 PM

സന്തോഷ വാർത്ത....! പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ എന്തെല്ലാം

പശുക്കൾക്കെല്ലാം ഇൻഷുറൻസ്; കർഷകന് 60000-65000 രൂപ വരെ ലഭിക്കും, മാനദണ്ഡങ്ങൾ...

Read More >>
കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

Jul 13, 2025 02:55 PM

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; വയനാട് സ്വദേശിക്ക് പരിക്ക്‌

കോഴിക്കോട് പൂക്കാട് കെഎസ്ആർടിസി ബസിനു പിന്നിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം; ഒരാള്‍ക്ക്...

Read More >>
Top Stories










//Truevisionall