മുത്തശ്ശിക്കഥകൾ ഇല്ലാതാവുന്നതിൽ അണുകുടുംബ സമ്പ്രദായത്തിന് പങ്കുണ്ട് - നദിയ മൊയ്‌തു

മുത്തശ്ശിക്കഥകൾ ഇല്ലാതാവുന്നതിൽ അണുകുടുംബ സമ്പ്രദായത്തിന് പങ്കുണ്ട് - നദിയ മൊയ്‌തു
Jan 25, 2025 06:03 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) 2025 കെ.എൽ.എഫിൽ "A reading of Tagore's Kabuliwala" എന്ന വിഷയത്തിൽ നടി നദിയ മൊയ്‌തു ടാഗോർ ചെറുകഥയിലെ ഒരു ഭാഗത്തെ മുൻനിർത്തി സംസാരിച്ചു. അപർണ. വി സേഷന് നേതൃത്വം നൽകി. കഥപറച്ചിലിലൂടെ വായനയോടുള്ള താല്പര്യം കുട്ടികളിൽ വളർത്തിയെടുക്കാമെന്ന് നദിയ മൊയ്തു അഭിപ്രായപ്പെട്ടു.

റബീന്ദ്രനാഥ് ടാഗോറിന്റെ പ്രസിദ്ധമായ ചെറുകഥ "കാബൂളിവാല"യിലെ ഒരു ഭാഗം നദിയ മൊയ്തു വായിക്കുകയും കഥയിലെ കേന്ദ്രഭാഗങ്ങൾ പരാമർശിക്കുക്കയും ചെയ്തു. മനുഷ്യബന്ധങ്ങളിലെ ആർദ്രതയും തീവ്രതയും കേന്ദ്രവിഷയമായ കഥ ഇന്നും പ്രസക്തമാണെന്നും ഏതൊരു കഥയും ഓഡിയോ ബുക്കുകളിലൂടെ കേൾക്കുന്നതോടൊപ്പം പ്രസ്തുത കഥ ഒരേ സമയം വായിക്കുന്നതും ഭാഷാപഠനത്തിനും ഉന്നത പദസമ്പത്ത് കൈവരിക്കുന്നതിനും ഉപകരിക്കുമെന്നും നദിയ അഭിപ്രായപ്പെട്ടു.

തന്റെ ചെറുപ്പം മുതലുള്ള വായനാരീതിയെക്കുറിച്ചും വായനശീലം വളർത്തുന്നതിൽ തന്റെ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും നദിയ മൊയ്‌തു പറഞ്ഞു. രക്ഷിതാക്കൾ വായിച്ചുകൊണ്ടും കഥകൾ പറഞ്ഞുകൊണ്ടും കുട്ടികൾക്ക് സ്വയംമാതൃകയാവണമെന്നും അവർ സൂചിപ്പിച്ചു.

കുട്ടികൾ കഥ കേൾക്കുന്നതോടൊപ്പം അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി ആ കഥ ആലോചിക്കുന്നുവെന്നും, വായന നന്നേ ചെറുപ്പത്തിൽ തുടങ്ങുന്നത് നല്ലതാണെന്നും പ്രേക്ഷകരോട് അവർ ഉപദേശിച്ചു. ചോറുരുളകൾ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചു കുട്ടികൾക്ക് ചോറൂട്ടുന്ന രസകരമായ രീതി പ്രേക്ഷരിലൊരാൾ പങ്കുവെച്ചത് സദസിനെയാകെ ആകർഷിച്ചു.

#NuclearFamily #System #Contributes #Disappearance #GrandmotherStories #NadiyaMoitu #KLF

Next TV

Related Stories
ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

Jan 26, 2025 04:04 PM

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച...

Read More >>
വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

Jan 26, 2025 03:14 PM

വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന...

Read More >>
ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

Jan 26, 2025 02:16 PM

ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം...

Read More >>
കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

Jan 26, 2025 02:02 PM

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം....

Read More >>
ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

Jan 26, 2025 12:47 PM

ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര...

Read More >>
Top Stories