'അമ്മയ്‌ക്കൊപ്പം ജീവിച്ച് കൊതിതീരാതെ മടക്കം'; വിരമിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ ജീവനെടുത്ത് അപകടം, നൊമ്പരമായ് പ്രസന്നകുമാരി

'അമ്മയ്‌ക്കൊപ്പം ജീവിച്ച് കൊതിതീരാതെ മടക്കം'; വിരമിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ ജീവനെടുത്ത് അപകടം, നൊമ്പരമായ് പ്രസന്നകുമാരി
May 30, 2025 03:48 PM | By VIPIN P V

മണ്ണാർക്കാട്: ( www.truevisionnews.com ) ആ ചിരി മാഞ്ഞു. എന്നും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന പ്രസന്നകുമാരിയെ ഇന്ന് പ്രിയപ്പെട്ടവർ കണ്ടത് ചേതനയറ്റ ശരീരമായി... എപ്ലോയ്‌മെന്റ് ഓഫീസറായി ആറുവർഷം ജോലിചെയ്തിരുന്ന പ്രസന്നകുമാരി എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.

ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിക്കാൻ രണ്ടുദിവസം മാത്രമിരിക്കെയാണ് പ്രസന്നകുമാരിയെ മരണം തട്ടിയെടുത്തത്. വ്യാഴാഴ്ച രാവിലെ മണ്ണൂരിലെ വീട്ടിൽനിന്ന് മണ്ണാർക്കാട്ടെത്തി ഓഫീസിലേക്ക് നടന്നുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ചക്രം തലയിലൂടെ കയറിയതിനാൽ മുഖം തിരിച്ചറിയാനായിരുന്നില്ല.

കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് ലഭിച്ച രേഖകളിൽനിന്നാണ് മരിച്ചത് താലൂക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലെ ഓഫീസറാണെന്ന് പോലീസിന് മനസ്സിലായത്. വിരമിക്കൽ ദിവസം മിനി സിവിൽസ്റ്റേഷനിലെ ജീവനക്കാരെല്ലാം ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലായിരുന്നു.

ബുധനാഴ്ച എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫിസിലെ സഹപ്രവർത്തകർചേർന്ന് യാത്രയയപ്പ് നൽകിയിരുന്നു. വീടായിരുന്നു അവർക്കെല്ലാം. ജോലിയിൽനിന്ന് വിരമിച്ചാൽ അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ഇരിക്കാമെന്ന് പറയുമായിരുന്നു. പുതിയവീട് നിർമിച്ചതെല്ലാം ഈ ആഗ്രഹത്തിന്റെ പുറത്തായിരുന്നുവെന്നും ഒപ്പം ജോലിചെയ്തിരുന്ന കൃഷ്ണകുമാരി പറത്തു. വീടുപണിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകിയേ എത്തുകയുള്ളൂവെന്ന് സഹപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നിട്ടും, സമയം അധികം കളയാതെ ഓഫീസിലെത്താനുള്ള തിരക്കിലായിരുന്നു പ്രസന്നകുമാരി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ട് 5.30ന് മിനി സിവിൽസ്റ്റേഷനിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം രാവിലെയോടെ സംസ്കരിച്ചു. സഹപ്രവർത്തകരും തഹസിൽദാർ എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും ആദരാഞ്ജലികളർപ്പിച്ചു.

employment officer dies accident

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall