കോഴിക്കോട് : ( www.truevisionnews.com) കെ എൽ എഫ് വേദിയിൽ 'സച്ച് എ ലോങ് ജേർണി: വുമൺ ഇൻ ന്യൂ ഇന്ത്യ' എന്ന സെഷനിൽ ഇന്ത്യൻ സാമൂഹിക പ്രവർത്തകയും പ്രജ്വലയുടെ സഹസ്ഥാപകയുമായ സുനിത കൃഷ്ണൻ, മാധ്യമ പ്രവർത്തക നേഹ ദീക്ഷിത്തുമായി ചർച്ച നടത്തി.

നമ്മള്ളോരോരുത്തരും ഇരുണ്ട യുഗത്തിൽ കുടുങ്ങി കിടക്കുകയാന്നെനും നിശബ്ദതയെ ഭേദിച്ചുകൊണ്ട് ലിംഗനീതിക്ക് വേണ്ടി പൊരുതണമെന്നും അതിനുതകും വിധം നമ്മുടെ ചിന്താ പ്രക്രിയ രൂപപെടുത്തണമെന്നും ഇരുവരും ആവശ്യപെട്ടു.
സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെ കൂടി ഉത്തരവാദിത്വമാണെന്നും അവർ കൂട്ടിച്ചേർത്തു. ശാക്തീകരണം എന്നത് വ്യത്യസ്തമായി ചിന്തിക്കാനുള്ള ഒരു അവസരമാണെന്നും സുനിത കൃഷ്ണൻ ചൂണ്ടിക്കാട്ടി.
#Women #still #long #go #accepted #distance #getting #shorter #SunithaKrishnan
