കോഴിക്കോട് : (truevisionnews.com) എട്ടാമത് ലിറ്ററേച്ചർ ഫെസ്റ്റിൽ വേദി ഒന്ന് അക്ഷരത്തിൽ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മിലുള്ള സംവാദം ശ്രദ്ധേയമായി.

ഗതാഗത സംവിധാനത്തെക്കുറിച്ചുള്ള ചൂടേറിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയുമായി മന്ത്രി കെ എൽ എഫ് വേദി നിറഞ്ഞു നിന്നു.
ഭരണ കർത്താവ് ആർ ബാലകൃഷ്ണ പിള്ള നൽകിയ പാഠങ്ങൾ എന്തെല്ലാമാണ് എന്ന ദീപക് ധർമടത്തിന്റെ ചോദ്യത്തിന് അദ്ദേഹത്തിൽ നിന്നും രക്ഷ്‌ടീയത്തിൽ പഠിച്ച കാര്യം തൊഴലാളികളോടുള്ള സ്നേഹം തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുമായി അടുത്ത് ഇടപെടാൻ അവരുമായി സൗകൃതം സൃഷ്ടിക്കാൻ എപ്പോഴും അച്ഛനെ പോലെ ഞാനും ശ്രമിക്കാറുണ്ട്.
ഗതാഗത മേഖലയിൽ ടോട്ടൽ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം കൊണ്ടുവരുക എന്നതാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങുന്നതിന് മുൻപുള്ള ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
ബസുകളുടെ സമയക്രമം മനസിലാക്കി വരി വരിയായി പോകുന്നത് ഒഴുവാക്കാൻ ജി പി എസ് സംവിധാനം കൊണ്ടുവരും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘പരാതി ഫയലുകൾ ഒരെണ്ണം പോലും അഞ്ച് ദിവസത്തിൽ കൂടുതൽ ഓഫീസിൽ വയ്ക്കാതെ പരാതികൾ അപ്പപ്പോൾ പരിഹരിക്കുന്ന രീതിയാണ് ഇപ്പൊൾ അവലംഭിക്കുന്നത്’.
ഇപ്പോഴും ഗതാഗത മേഖലയിൽ പ്രേശ്നങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അഴിമതി കുറയ്ക്കാൻവേണ്ട വിധം ശ്രമിക്കുന്നുണ്ട് കാരണം ഇതെല്ലാം ജനങ്ങളുടെ നികുതി പണമാണെന്ന് എനിക്ക് അറിയാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘96 ശതാമാനം ജീവനക്കാരും നല്ല രീതിയിൽ ശമ്പളത്തിനായി ജോലി ചെയ്യുമ്പോൾ നാല് ശതമാനം ആളുകളാണ് ജനങ്ങളോട് മോശമായി പെരുമാറുകയും അനാസ്ഥയോടെ വാഹനം ഓടിക്കുകയും ചെയ്യുന്നത്. ഇത് സാധാരണക്കാരായ ജീവനക്കാർക്ക് കൂടി ചീത്തപ്പേരുണ്ടാക്കുന്നു’.
കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് ആയിരുന്നു. ലോകോത്തര നിലവാരത്തിലേക്ക് ഈ സംവിധാനങ്ങൾ എത്താൻ ഇനി എത്ര ദൂരം യാത്ര ചെയ്യണം എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, കുട്ടികളെയും സ്ത്രീകളെയും കുടുംബ സമേതം തീയറ്ററിലേക്ക് ആകർഷിച്ചത് എ സി യും സുരക്ഷയും എല്ലാ സൗകര്യങ്ങളും ഉള്ളത് കൊണ്ടാണ്.
അതിനാലാണ് മലയാള സിനിമ ഇന്ന് നൂറ് കോടി ക്ലബ്ബിൽ ഇടയ്ക്കിടെ എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾ എല്ലാം വന്നത് 2016 ൽ ഞാൻ സിനിമ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതുപോലെ ഘട്ടം ഘട്ടമായി ടിക്കറ്റ് റേറ്റ് വർധിപ്പിക്കാതെ സൂപ്പർ ഫാസ്റ്റ് ബസുകൾ എ സി ആക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ടെക്‌നോളജിയെകുറിച്ച് പഠിച്ചുകണ്ടിരിക്കുകയാണെന്നും
സാധാരണക്കാരുടെ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ യാത്രയ്ക്ക് ഇത് ആവിശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കൂട്ടം ചെറുപ്പകാരുടെ ഐഡിയകൾ ചേർത്ത് പിടിച്ച് ‘വെയർ ഈസ് മൈ ട്രെയിൻ’ എന്ന ആപ്പ് പോലെ മൊബൈൽ ഫോണിൽ കെ എസ് ആർ ടി സി ബസുകളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒന്നിലധികം മൊബൈൽ ആപ് നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ദീർഘ ദൂര യാത്രകളിൽ ഓൺലൈൻ വഴി ഇരിക്കുന്ന സീറ്റിൽ ആളുകൾക്ക് സ്നാക്ക്സ് പോലുള്ള ഭക്ഷണങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.
#KBGaneshKumar #create #culture #KSRTC #minister #shared #idea #KLF #platform
