കോഴിക്കോട്: ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു. ഇ. സന്തോഷ് കുമാർ എഴുതിയ തപോമയിയുടെ അച്ഛൻ എന്ന കൃതിയാണ് പുരസ്‌കാരത്തിനർഹമായത്.

ഒരു ലക്ഷം രൂപയും ശില്പവും ഉൾപ്പെടുന്ന പുരസ്‌കാരം കേരളം ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ വൈകിട്ട് തൂലിക വേദിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
സാഹിത്യകാരായ ബെന്യാമിൻ, ഇ. വി. ഫാത്തിമ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഫെഡറൽ ബാങ്ക് കോഴിക്കോട് റീജിയണൽ ഹെഡ് ജോസ്‌മോൻ പി ഡേവിഡ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം എന്നിവർ പങ്കെടുത്ത ചടങ്ങിൽ എഴുത്തുകാരൻ വി ജെ ജെയിംസ് അധ്യക്ഷത വഹിച്ചു .
#KLF #Federal #Bank #Literary #Award #ESantoshKumar
