(truevisionnews.com) ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കടലപ്പൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും എടുത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്ക് വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലേക്ക് മിക്സ് ചെയ്യാം.

ഇതിന് ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് വെച്ച് 15 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെളളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകാൻ സഹായിക്കും.
കടലപ്പൊടി, തൈര്, നാരങ്ങ നീര്, മഞ്ഞൾ
രണ്ട് ടീസ്പൂൺ കടലപ്പൊടി, അര ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവയാണ് മാസ്ക് തയ്യാറാക്കാൻ ആവശ്യം. ചേരുവകൾ നന്നായി യോജിപ്പിച്ച് മിശ്രിതമാക്കാം. 15 മിനിറ്റ് തേച്ച് വെച്ച് കഴുകിക്കളയാം.
കടലപ്പൊടിയും പനിനീരും
തുല്യ അനുപാതത്തിൽ ചേരുവകൾ ചേർത്ത് മാസ്ക് തയ്യാറാക്കാം. എല്ലാ ദിവസവും കുളിക്കുന്നതിന് മുമ്പ് ഈ ഫേസ് പാക്ക് പുരട്ടാം.നീക്കം ചെയ്യുമ്പോൾ വൃത്താകൃതിയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കാം.
കടലപ്പൊടിയും മുൾട്ടാണി മിട്ടിയും
രണ്ട് ടീസ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ കടലപ്പൊടിയും ചേർത്താണ് യോജിപ്പിക്കേണ്ടത്.മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് ഉണങ്ങുന്നത് വരെ വെക്കാം. കഴുകി കളഞ്ഞ് എന്തെങ്കിലും മോയ്സചറൈസർ ഉപയോഗിക്കാം
കടലപ്പൊടിയും വാഴപ്പഴവും
ഒരു പാത്രത്തിൽ മൂന്ന് പഴുത്ത ഏത്തപ്പഴം പിഴിഞ്ഞെടുക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടിയും പനിനീരും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കാം. ഈ ഫേസ് പാക്ക് മുഖത്ത് തേച്ച് 15 മിനിറ്റോളം ഉണങ്ങാൻ വെയ്ക്കാം. മികച്ച ഫലത്തിന് മാസ്ക് കഴുകിക്കളഞ്ഞ ശേഷം മോയ്സചറൈസർ പുരട്ടാം.
ചർമ്മത്തിന്റെ തിളക്കത്തിന് ഈ സമയത്ത് ആവശ്യത്ത് വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
#glowing #skin #easy? #Use #this #mask
