കോഴിക്കോട്: ( www.truevisionnews.com ) ഇന്ത്യൻ പാദരക്ഷ വിപണിയിലെ ഏറ്റവും വലിയ പാദരക്ഷ ബ്രാൻഡായ വാക്കറു മൂന്ന് പുതിയ മോഡലുകൾ വിപണിയിലിറക്കി.

കോഴിക്കോട് മലബാർ മരീന കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ലോഞ്ച് ട്രേഡ് എക്സ്പോ 2025 ൽ ക്ലാസിക്കോ, അർബാനോസ്, ആക്ടീവ് ബീഡ്‌സ് എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കി.
പ്രശസ്ത സിനിമ താരവും വാകറു ബ്രാൻഡ് അംബാസഡറുമായ കീർത്തി സുരേഷ് മോഡലുകളുടെ ലോഞ്ചിങ് നിർവഹിച്ചു.
യവ്വനത്തിന്റെ ഊർജ്ജവും പുതിയ ഫാഷൻ ട്രെന്ഡുകളും പ്രതിഫലിക്കുന്ന വാകരുവിന്റെ സുഖകരമായ പുതിയ ശ്രണി ഏതവസരത്തിലും യോജിക്കുന്നതാണെന്നു കീർത്തി സുരേഷ് പറഞ്ഞു.
പുതുമയും സുഖവും സ്റ്റൈലും കൂട്ടിയിണക്കുന്ന രീതിയിലാണ് വാകറുവിന്റെ മൂന്ന് പുതിയ മോഡലുകളും.സാധരണക്കാർക്ക് വാങ്ങാൻ ഉതകുന്ന തരത്തിലാണ് മോഡലുകളുടെ വില.
മെച്ചപ്പെട്ട സുഖനുഭവം നൽകുന്ന വകറൂ കളക്ഷനുകളിൽ ഭാരം കുറഞ്ഞതും ഫാഷനിൽ മുന്നിട്ടതുമായ ഫ്ളിപ് ഫ്ലോപ്പ്സ് മോഡലുകളിലെ ഇവ & ഹവായ് മോഡലുകൾ, മെന്മയെറിയ വകറൂ സ്പോർട്സ് എന്നിവ ഇവന്റിലെ പ്രധാന ആകർഷണമായി.
വാക്കാറുവിന്റെ പുതിയ മോഡലുകളിൽ ഒന്നായ ക്ലാസിക്കോ, കീർത്തി സുരേഷ് ടൈ പ്രസിഡന്റ് ജേക്കബ് ജോയ്ക്കു നൽകി നിർവഹിച്ചു. രണ്ടാമത്തെ മോഡലായ അർബാനോസ് മലബാർ ചെമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് നിത്യനന്ദ് കമ്മത്തിന് നൽകി നിർവഹിച്ചു.
മൂന്നാമത്തെ മോഡലായ സ്പോർട്സ് ഷൂസ് കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആനന്തമണി കീർത്തിയിൽ നിന്നും ഏറ്റുവാങ്ങി.
ചടങ്ങിൽ വക്കരൂ ഗ്രൂപ്പിന്റെ ഡയറക്ടർ അബ്‌ദുൾ സലാം സ്വാഗതം പറഞ്ഞു.കമ്പനിയുടെ മാനേജിങ് ഡയറക്ടർ വി നൗഷാദ് പ്രസംഗിച്ചു,കെ എസ് എസ് ഐ എ പ്രസിഡന്റ് കെ വി സുനിൽ നാഥ് കീർത്തി സുരേഷിന് മൊമെന്റോ നൽകി,വകറൂ ഗ്രുപ്പിന്റെ ഡയറക്ടർ മനോജ് പി ബാസ്റ്റ്യൻ നന്ദി പറഞ്ഞു.
#Know #Your #Foot #has #launched #three #new #models #the #market
