#Paithalmala | മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകൾ; പോകാം കണ്ണൂരിന്റെ 'കുടകിലേക്ക്'

#Paithalmala | മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകൾ; പോകാം കണ്ണൂരിന്റെ 'കുടകിലേക്ക്'
Jan 17, 2025 02:33 PM | By akhilap

കണ്ണൂർ: (truevisionnews.com) മൂന്നാറിനു മാത്രമല്ല കണ്ണൂരിനുമുണ്ട് തണുപ്പും മഞ്ഞും മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരകളെല്ലാം.ആ ഇടമാണ് പൈതൽമല.

കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും പൈതൽമലയ്ക്ക് വിളിപ്പേരുണ്ട്.

ജില്ലയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് മൺസൂൺ കാലത്തും അല്ലാതെയും ട്രെക്കിങിനായി എത്തിച്ചേരുന്നത്.

മലമുകളിലെ നിരീക്ഷണ ഗോപുരത്തുനിന്നു നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ അതിമനോഹരമായി കാണാം.

ഇവിടെ മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും കുളിർമയേകുന്ന അന്തരീക്ഷവുംമാണ്.

മൺസൂൺ സമയത്ത് ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല. മഴക്കാലത്തെ ട്രെക്കിങ് യാത്ര കുറച്ച് ദുഷ്കരവുമാണ്. കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. വൈതൽ മല ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു .

ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തെ വനയാത്രയ്‌ക്കൊടുവില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് മാറിമറിയുന്ന കോടമഞ്ഞുമാണ്.

ഇടയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികള്‍ക്ക് അതുല്യ അനുഭവമാണ് സമ്മാനിക്കുക.

അധികൃതർ പൈതൽമലയെ കാത്ത് സംരക്ഷിക്കുക. സഞ്ചാരികൾക്ക് ട്രെക്കിങ് യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽക്കുക. കണ്ണൂരിൽ കുറെ മലകളും വ്യൂ പോയിൻ്റുകളും ഉണ്ട് പക്ഷേ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പൈതൽ മല.

#Snow #clad #mountains #Kannurs #Kudak

Next TV

Related Stories
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
 ഗാംഭീര്യം തുളുമ്പുന്ന ദൃശ്യങ്ങൾ; വയനാടിന്റെ സ്വന്തം ഫാന്റം റോക്കിലേക്ക് ഒരു യാത്ര

Apr 12, 2025 10:25 PM

ഗാംഭീര്യം തുളുമ്പുന്ന ദൃശ്യങ്ങൾ; വയനാടിന്റെ സ്വന്തം ഫാന്റം റോക്കിലേക്ക് ഒരു യാത്ര

മലയുടെ മുകളിലേക്ക്‌ എടുത്ത്‌ വെച്ചത്‌ പോലുള്ള കൂറ്റൻ പ്രകൃതിദത്ത...

Read More >>
വിനോദ സഞ്ചാരികൾക്ക് ഇനി ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര ചെയ്യാം; റോ​പ് വേ ​പ​ദ്ധ​തി ഉടൻ

Apr 9, 2025 02:26 PM

വിനോദ സഞ്ചാരികൾക്ക് ഇനി ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര ചെയ്യാം; റോ​പ് വേ ​പ​ദ്ധ​തി ഉടൻ

റോ​പ്‌ വേ ​പ​ദ്ധ​തി​ക്കൊ​പ്പം അ​ടി​വാ​രം-​നൂ​റാം​തോ​ട്-​ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ റോ​ഡു​കൂ​ടി യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ ചു​ര​ത്തി​ലെ...

Read More >>
Top Stories