#reels | ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

#reels | ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം
Jan 12, 2025 01:01 PM | By VIPIN P V

( www.truevisionnews.com) റീലുകളും ഷോർട്ട് വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കാണുകയെന്നത് എല്ലാവരുടേയും ശീലമായി മാറിയിട്ടുണ്ട്.

എന്നാൽ, ഈ ശീലം അപകടകരമാവുമെന്നാണ് പുതിയൊരു പഠനഫലം പറയുന്നത്.

ഇത്തരത്തിൽ റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്.

​​ചൈനയിലെ ഹെബെ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഫസ്റ്റ് ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ഷോർട്ട് വിഡിയോകൾ കാണാനായി സ്ക്രീനിൽ നോക്കുന്ന സമയവും രക്തസമ്മർദവും തമ്മിലുള്ള ബന്ധമാണ് ഗവേഷകർ പരിശോധിച്ചത്. യുവാക്കൾക്കിടയിലും മധ്യവയസ്കർക്കിടയിലുമാണ് പഠനം നടത്തിയത്.

ഇതുപ്രകാരം 4318 പേരിലാണ് പഠനം നടത്തിയത്. 2023 ജനുവരിൽ മുതൽ സെപ്തംബർ വരെയായിരുന്നു പഠനം.

ഇതിന്റെ അടിസ്ഥാനത്തിൽ ഉറങ്ങുന്നതിന് മുമ്പായി ഇത്തരത്തിൽ ഷോർട്ട് വിഡിയോകളും റീലുകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്.

മൊബൈൽ ഫോൺ ഉപയോഗവും രക്തസമ്മർദവും സംബന്ധിച്ച് ഇതിന് മുമ്പും പഠനഫലങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ആഴ്ചയിൽ 30 മിനിറ്റോ അതിലധികമോ സമയം മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അത് രക്തസമ്മർദത്തിന് കാരണമാകുമെന്ന പഠനഫലമാണ് മുമ്പ് പുറത്ത് വന്നത്.

ഡിജിറ്റൽ ഹെൽത്ത് എന്ന യുറോപ്യൻ ഹേർട്ട് ജേണലിൽ പഠനഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.

30 മുതൽ 79 വയസ് വരെ പ്രായമുള്ള 13 ലക്ഷത്തോളം പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

#Study #finds #watching #reels #sleep #cause #health #problems

Next TV

Related Stories
ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

Aug 1, 2025 02:16 PM

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത്...

Read More >>
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
Top Stories

//Truevisionall