(truevisionnews.com) പഞ്ഞി പോലെ വട്ടയപ്പം വീട്ടിൽ തയാറാക്കി നോക്കിയാലോ? ഇതാ റെസിപ്പി...
പച്ചരി
തേങ്ങ – രണ്ടു ചെറുത്
യീസ്റ്റ് – മുക്കാൽ െചറിയ സ്പൂൺ
പഞ്ചസാര – അര െചറിയ സ്പൂൺ
ചെറുചൂടുവെള്ളം – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
മുന്തിരി
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
പച്ചരി അരമണിക്കൂർ കുതിർത്ത ശേഷം ഊറ്റി വെള്ളം മുഴുവൻ കളഞ്ഞെടുക്കുക. തേങ്ങ ചിരണ്ടി ഒന്നരക്കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാംപാലും പിഴിഞ്ഞെടുത്തു വയ്ക്കണം.
തേങ്ങയിൽ നിന്നു മുഴുവൻ പാലും പിഴിഞ്ഞു മാറ്റിയ ശേഷം അതും തരിയും േചർത്ത് ഇടിച്ചു പൊടിക്കണം. പൊടിച്ച അരി–തേങ്ങ മിശ്രിതം ഇടഞ്ഞെടുക്കുക. ഇതു വീണ്ടും പൊടിച്ച ശേഷം ഇടഞ്ഞെടുക്കുക. ഇങ്ങനെ അരക്കപ്പ് പൊടി ബാക്കി വരുന്നതു വരെ പൊടിച്ച് ഇടയണം. ഇതാണ് തരി.
ഈ തരിയിൽ ഒന്നരക്കപ്പ് രണ്ടാംപാൽ ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി കപ്പി കാച്ചിയെടുക്കണം.
മൂന്നാമത്തെ േചരുവ യോജിപ്പിച്ച്, പൊങ്ങാനായി മാറ്റിവയ്ക്കുക. പൊങ്ങി വരുമ്പോൾ അരിപ്പൊടി–തേങ്ങ മിശ്രിതത്തിൽ േചർക്കുക.
പഞ്ചസാര അരക്കപ്പ് രണ്ടാംപാലിൽ ചേർത്തു ചെറുതീയിൽ വച്ചിളക്കി അലിയിച്ച്, കപ്പിയിൽ ചേർത്തിളക്കുക. ചൂടാറിയ ശേഷം ഈ പാൽ മിശ്രിതം, അരി–തേങ്ങാ മിശ്രിതത്തിൽ േചർത്തിളക്കുക. ഒന്നാംപാലും ചേർത്തു കട്ട കെട്ടാതെ കലക്കി, പൊങ്ങാൻ വയ്ക്കണം.
മയം പുരട്ടിയ തട്ടിൽ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് മുകളിൽ മുന്തിരി അണ്ടിപ്പരിപ്പ് എന്നിവ നിരത്തി ആവിയിൽ വേവിച്ചെടുക്കുക
#try #preparing #vattayappam