തിരുവനന്തപുരം: (truevisionnews.com) അറുപത്തിമൂന്നാമത് സംസ്ഥാന കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ മികച്ച വിജയം കൈവരിച്ച് ഹരിഗോവിന്ദ് എം.
ചെണ്ട/തായമ്പക, തബല, അഷ്ടപദി എന്നീ മത്സരങ്ങളിൽ ആണ് പങ്കെടുത്തത്.
മലപ്പുറം ജില്ലയിലെ ജി.വി .എച്ച്.എസ്.എസ് മക്കരപ്പറമ്പ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
അഷ്ടപദിയിൽ പോരൂർ വേണുഗോപാലമാരാർ, തായമ്പകയിൽ തൃത്താല ശ്രീനി പൊതുവാൾ, തബല വായനയിൽ വടകര പെരുവണ്ണാമൂഴിൽ പി.ഡി രമേശ് എന്നിവരുടെ ശിക്ഷണത്തിലാണ് അഭ്യസിച്ചത്.
7 വയസ്സ് മുതൽ മലപ്പുറം എം. എസ്. പി സ്കൂൾ സംഗീത അധ്യാപികയായ സിന്ധു ടീച്ചറുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച് വരുന്നു.
വനം വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത് വരുന്ന സർവ്വേ വകുപ്പിലെ ഉദ്യോഗസ്ഥൻ എം. കൃഷ്ണൻ നമ്പൂതിരിയുടെയും,
വേങ്ങര സബ് ജില്ലയിലെ കാരാതോട് പി.എം എസ് .എ എം സ്കൂളിലെ ഗണിതാധ്യാപിക ആയ ഷീബ അന്തർജനത്തിന്റെയും മകനാണ്.
സഹോദരൻ ഹരികേശൻ സംഗീതത്തിലും വാദ്യകലയിലും മുൻവർഷങ്ങളിൽ സംസ്ഥാന കലോത്സവ ജേതാവ് കൂടിയാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Harigovind #inflated #fair #Grade #A #three #subjects