തിരുവനന്തപുരം: (truevisionnews.com) പ്രാചീന ഗോത്ര കലയായ മലപുലയാട്ടത്തിൽ സംസ്ഥാനതല എ ഗ്രേഡ് കരസ്ഥമാക്കി പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.
സംസ്ഥാന കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് പ്രാചീന ഗോത്ര കലാ വിഭാഗത്തിൽ മലപുലയാട്ടം ഇടം പിടിക്കുന്നത്.
കലോത്സവത്തിൽ ഗോത്രകലകളെ മത്സരഇനമായി ഉൾപെടുത്തുന്നത് ആദ്യമായാണ്. മലപ്പുലയാട്ടം എന്ന കലയെക്കുറിച്ച് മത്സരാർഥികൾ അറിയുന്നത് രതി കെ നായർ, സ്മിത കെ കെ, എന്നീ അധ്യാപകരിൽ നിന്നും ഗുരുവായ ജഗദീഷ് ഇടുക്കിയിൽ നിന്നുമാണ്.
തുടർച്ചയായ നാല് മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ് വിദ്യാർത്ഥികൾ ഈ പ്രാചീന ഗോത്ര കല പഠിച്ചെടുത്തത്.
സ്കൂളിലെ മറ്റു അധ്യാപകർ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകി.
Article by വിഷ്ണു കെ
ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം
#Pattam #Girls #Higher #Secondary #School #brought #Malappulayattam #top #Kalotsavam