---
title: "#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു "
english_title: "#Varahavataram #Nangyarkooth #venue #Krishnandu #gained #attention #acting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261759/varahavataram-nangyarkooth-venue-krishnandu-gained-attention-acting"
published_at: "2025-01-07T16:27:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d08dbbbd3b_nangarkootth.jpg"
keywords: []
---

# #keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു 

> **Lead Summary:** **തിരുവനന്തപുരം: **തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന തലത്തിൽ നങ്യാർകൂത്തിൽ എ ഗ്രേഡ് നേടി പോട്ടൂർ മോഡേൺ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി കൃഷ്‌ണേന്ദു.

## Article Content

**തിരുവനന്തപുരം: **തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന തലത്തിൽ നങ്യാർകൂത്തിൽ എ ഗ്രേഡ് നേടി പോട്ടൂർ മോഡേൺ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി കൃഷ്‌ണേന്ദു.

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് കൃഷ്ണേന്ദു കൈയ്യടി നേടിയത്.

ഇത്തവണ കൂടിയാട്ടത്തിലും മത്സരിക്കുന്നുണ്ട്. കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

ശ്രീമതി കലാമണ്ഡലം സംഗീതയാണ് ഗുരു. ഭരതനാട്യത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയിട്ടുണ്ട്.

പോട്ടൂർ സ്വദേശി ബേബിയുടെയും ഇന്ദു വിന്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261759/varahavataram-nangyarkooth-venue-krishnandu-gained-attention-acting)