തിരുവനന്തപുരം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിന് മാറ്റ് കുട്ടി പ്രശസ്ത സംഗീത അദ്ധ്യാപികയും ഗായികയുമായ ഓമനക്കുട്ടി ടീച്ചർ.
പുത്തരിക്കണ്ടം മൈതാനത്തെ സർഗ്ഗവേദിയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
കലോത്സവത്തെ ജനകീയ മഹോത്സവത്തോടുപമിച്ച ടീച്ചർ തൻ്റെ പഴയ കാല കലോത്സവ ഓർമ്മകളും പങ്കുവച്ചു.
മത്സരങ്ങൾക്കതീതമായി വിദ്യാർത്ഥികൾ അഭിരുചിയും കഠിനാധ്വാനവും തുടരണമെന്നും സ്ഥാനമാനങ്ങൾക്കും പാരിതോഷികങ്ങൾക്കും അതീതമായ കാഴ്ചപ്പാട് കുട്ടികൾ വളർത്തിയെടുക്കണമെന്നും ടീച്ചർ പറഞ്ഞു.
ശാസ്ത്രീയ സംഗീതത്തിലെ മനോധർമ്മ ശൈലിയുടെ ആവശ്യകതയെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു. അകാലത്തിൽ മൺ മറഞ്ഞതും ഇല്ലാതാകുന്നതുമായ വിവിധ കലാരൂപങ്ങളെ നിലനിർത്താൻ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ടീച്ചർ പറഞ്ഞു.
ഓമനക്കുട്ടി ടീച്ചറെ കൂടാതെ പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേൽ, കഴക്കൂട്ടം എംഎൽഎയും കലോത്സവ ഭക്ഷണ കമ്മിറ്റി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ അൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
#Omanakutty #teacher #enriched #Sargavedi