---
title: "#Keralaschoolkalolsavam2024 | പതിനാറായിരത്തോളം മത്സരാർത്ഥികൾക്ക് അവാർഡ്; ട്രോഫി വിതരണം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു"
english_title: "#Awarded #sixteen #thousand #contestants #Minister #VSivankutty #inaugurated #trophy #distribution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261749/awarded-sixteen-thousand-contestants-minister-vsivankutty-inaugurated-trophy-distribution"
published_at: "2025-01-07T15:32:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cfc64d30be_v_shivankutti.jpg"
keywords: []
---

# #Keralaschoolkalolsavam2024 | പതിനാറായിരത്തോളം മത്സരാർത്ഥികൾക്ക് അവാർഡ്; ട്രോഫി വിതരണം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു.

പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്.

ഇതോടൊപ്പം പ്രശസ്തി പത്രവും നൽകും. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.

ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഓവറോൾ ട്രോഫിയും ജില്ലാതല വിജയികൾക്കുള്ള ട്രോഫികളും നൽകും.

ചൂരൽമലയിലെ മത്സരാത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സമ്മാനവുമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261749/awarded-sixteen-thousand-contestants-minister-vsivankutty-inaugurated-trophy-distribution)