#Talkandtopics | മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ?

#Talkandtopics | മുങ്ങിമരണങ്ങൾ ആഗോള പ്രശ്നമാകുന്നോ?
Jan 6, 2025 08:22 PM | By akhilap

(truevisionnews.com) ലോകത്ത് മുങ്ങി മരണങ്ങൾ പൊതു ആരോഗ്യപ്രശ്നമായി വളർന്നുവന്നിരിക്കുന്നു.

10 വർഷത്തിനുശേഷം ആദ്യമായി ലോകാരോഗ്യ സംഘടന മുങ്ങിമരണം സംബന്ധിച്ചുള്ള ഓരോ രാജ്യത്തിന്റെയും നിജസ്ഥിതി വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് 2024 ഡിസംബറിൽ പുറത്തിറക്കിയിട്ടുണ്ട്.

2021ൽ മാത്രം മൂന്നു ലക്ഷം മുങ്ങി മരണങ്ങൾ ലോകത്തുണ്ടായിട്ടുണ്ടെന്നും ഓരോ മണിക്കൂറിലും വിലപ്പെട്ട 30 ജീവനുകൾ മുങ്ങിമരണം കാരണം നഷ്ടപ്പെടുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ മുങ്ങി മരണ പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി 2021 മുതൽ ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിച്ചു വരുന്നതിന്റെ തുടർച്ചയയാണ് സാമൂഹിക സാമ്പത്തികകാര്യങ്ങൾ ഉൾപ്പെടുത്തി മുങ്ങി മരണങ്ങളെ കുറിച്ച് ലോകത്തിന്റെ ശ്രദ്ധയ്ക്കായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും 7.2 ദശ ലക്ഷം പേർക്ക് വിലപ്പെട്ട ജീവൻ മുങ്ങിമരണം കാരണം നഷ്ടപ്പെടുമെന്നും പ്രസ്തുത ജീവനുകൾ രക്ഷിക്കുവാൻ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് പൊതുസമൂഹത്തിന്റെ മുമ്പിൽ ചർച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുങ്ങി മരണത്തിൽ 24% വും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളാണ് എന്നുള്ളതിനാൽ രക്ഷാകർത്താക്കൾ കുട്ടികളുടെ മുങ്ങിമരണം തടയുന്നതിന് ഇമ വെട്ടാതെയുള്ള ജാഗ്രതയും കരുതലോടെയുള്ള നിരീക്ഷണവും നടത്തണമെന്ന് റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

മുങ്ങിമരണങ്ങളിൽ 19% വും 5 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് എന്നതിനാൽ പ്രൈമറി തലം തൊട്ടുള്ള സ്കൂൾ അധികാരികൾ സുരക്ഷ മാർഗ്ഗങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും മുങ്ങിമരണ സാധ്യതയുള്ള സ്ഥലങ്ങളിൽ പഴുതടച്ചിട്ടുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം കൂടാതെ 14 % മുങ്ങി മരണത്തിനും ഇരയാകുന്നത് 15 വയസ്സ് മുതൽ 29 വയസ്സുവരെയുള്ളവരാണ്,അധിക പേരും നീന്തൽ വശം ഇല്ലാത്തതിനാലാണ് മരണപ്പെടുന്നത് ആയതിനാൽ നീന്തൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

500 കോടി ജനങ്ങളിൽ മുങ്ങി മരണത്തിന് എതിരെയുള്ള സന്ദേശം എത്തിക്കുവാൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നു.

തടഞ്ഞുനിർത്താൻ കഴിയുന്ന മരണം നിർബാധം തുടരുന്നത് അസ്വസ്ഥയാണ് സൃഷ്ടിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കുട്ടികളുടെ മുങ്ങി മരണം വർദ്ധിക്കുന്നുവെങ്കിലും ഫണ്ട് നീക്കി വെച്ച് അപകടം കുറയ്ക്കുവാനും നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് അപകട സാധ്യത ഇല്ലാതാക്കാനും സർക്കാറുകൾ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ട് ആശങ്കപ്പെടുന്നു.

മുങ്ങിമരണങ്ങളിൽ 90% വും നടക്കുന്നത് പിന്നോക്ക രാജ്യങ്ങളിലാണ് എന്നതിനാൽ ഇത്തരം രാജ്യങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കേണ്ടാതായിട്ടുണ്ട്,ഇക്കാര്യത്തിൽ ബംഗ്ലാദേശ്, അയർലാണ്ട് എന്നി രാജ്യങ്ങൾ കുട്ടികളുടെ മുങ്ങി മരണം തടയുന്നതിന് വേണ്ടി നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് റിപ്പോർട്ട് പറയുന്നു.

2000 മുതൽ മുങ്ങി മരണത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും ( 2000 ത്തിൽ 375000 മുങ്ങി മരണമാണ് നടന്നിട്ടുള്ളത് )ഒരു ലക്ഷം ജനസംഖ്യയിൽ 6.1 പേരാണ് 2000 ത്തിൽ മുങ്ങിമരിച്ചതെങ്കിൽ ഇന്ന് 3.8 ആയി കുറഞ്ഞു,യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മുങ്ങിമരണത്തിൽ 68% കുറവ്രേ ഖപ്പെടുത്തിയെങ്കിലും,ആഫ്രിക്കൻ രാജ്യങ്ങളിൽ വെറും 3 % മരണങ്ങൾ മാത്രമേ കുറയ്ക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് റിപ്പോർട്ട് പറയുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരുലക്ഷം ജനങ്ങളിൽ 5.6 മുങ്ങിമരണം സംഭവിക്കുന്നു, ആഫ്രിക്കയിലെ ജനങ്ങളിൽ നീന്തൽ അറിയുന്നവർ വെറും 15 % മാത്രമാണ് എന്നത് ഇതിനൊരു കാരണമാണ്.

മുങ്ങിമരണം സംബന്ധിച്ച് കൃത്യമായ കണക്ക്,എവിടെ വെച്ച് മരണം നടന്നു, എങ്ങനെ മരണം സംഭവിക്കുന്നു എന്നീ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ രാജ്യങ്ങൾ അമാന്തം കാണിക്കുന്നതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

നിമിഷനേരങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്നതിനാൽ പ്രാഥമിക ചികിത്സാ സംവിധാനം, രക്ഷാപ്രവർത്തനം എന്നിവ സംബന്ധിച്ച കൃത്യമായ ഒരു പദ്ധതി രാജ്യങ്ങൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ഊന്നി പറയുന്നു,കൂടാതെ കുട്ടികളെ വിനോദം, ജല ഗതാഗതം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ എന്നിവ സംബന്ധിച്ച് നിയമമുണ്ടാക്കുന്നതിനും രാജ്യങ്ങൾ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് എടുത്തു കാട്ടുന്നു.

മുങ്ങി മരണങ്ങൾ കാരണം 2050 ആകുമ്പോഴേക്കും 400 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ട് ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു.

ലോകം 2030 ൽ കൈവരിക്കാൻ ലക്ഷ്യമിട്ട സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ അഞ്ചോളം ലക്ഷ്യങ്ങൾ കൈവരിക്കാൻ ലോകത്ത് ഇന്ന് നടക്കുന്ന മുങ്ങിമരണങ്ങൾ കുറക്കേണ്ടതായിട്ടുണ്ട്.

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ഒരുലക്ഷം കുട്ടികളിൽ 10.9 കുട്ടികൾ മുങ്ങി മരിക്കുന്നതായും , 70 വയസ്സ് കഴിഞ്ഞുള്ളവരുടെ ജനസംഖ്യയിൽ 7.7 മരണം സംഭവിക്കുന്നതും ലോകം കണ്ടില്ലെന്ന് നടിക്കരുത് എന്ന് റിപ്പോർട്ട് ലോകരാജ്യങ്ങൾക്ക് താക്കീത് നൽകുന്നു.

കുട്ടികളുടെ മരണ കാരണങ്ങളിൽ മുങ്ങിമരണം മൂന്നാമത്തെ സ്ഥാനത്താണ് നിലവിലുള്ളത് എന്നതിനാൽ മുങ്ങിമരണങ്ങൾ ഗൗരവമേറിയ വിഷയമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

മത്സ്യത്തൊഴിലാളികളുടെ മുങ്ങിമരണങ്ങൾ ലോകത്ത് അനിയന്ത്രിതമായ രീതിയിൽ നടക്കുന്നു. ലോക ഭക്ഷ്യകാർഷിക സംഘടനയായ (FAO )യുടെ കണക്ക് പ്രകാരം വർഷത്തിൽ 32000 മത്സ്യത്തൊഴിലാളികൾ മുങ്ങി മരിക്കുന്നു, 80 മത്സ്യത്തൊഴിലാളികൾ ലോകത്ത് പ്രതിദിനം മുങ്ങി മരിക്കുന്നുണ്ട് കൂടാതെ, നൂറിലധികം മത്സ്യത്തൊഴിലാളികൾക്ക് ദിനേന പരിക്ക് പറ്റുന്നു.

പരിക്കുപറ്റിയാൽ ജീവിതത്തിലേക്ക് തൊഴിലാളികൾക്ക്‌ തിരിച്ച് വരാൻ ഏറെ സാഹസപ്പെടേണ്ടതായി വരുന്നു.

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ അപ്രതീക്ഷിത മാറ്റങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയുള്ള മത്സ്യബന്ധനങ്ങൾ, കൃത്യമായ വിവരങ്ങൾ ഇല്ലാതെ അപകടത്തിൽ പെട്ടുപോകുന്ന അവസ്ഥ, അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുള്ള കാലതാമസം, അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അവസ്ഥ ഇതെല്ലാം മത്സ്യ തൊഴിലാളികളെ പ്രയാസത്തിൽ ആകുന്നു

ലോകത്ത് നടക്കുന്ന അപകടങ്ങളിൽ ഏതാണ്ട് 50 % വും വെള്ളപ്പൊക്കങ്ങൾ കാരണമാണ്, തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വരുന്നവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.

അപരിചിതമായ സ്ഥലങ്ങളിൽ സഞ്ചരിക്കേണ്ടി വന്നത് കാരണം ദുരന്തങ്ങളിൽ പെട്ടുപോകുന്നത് പതിവാണ്.

മുങ്ങിമരണങ്ങളിൽ ബഹുഭൂരിഭാഗവും പുഴകളിലും തടാകത്തിലും വച്ച് സംഭവിക്കുമ്പോൾ, കുളങ്ങൾ,സ്വിമ്മിംഗ് പൂളുകൾ,കടൽ,കിണർ വീടിന്റെ പരിസരങ്ങൾ, ചെറുതോടുകൾ, കനാലുകൾ എന്നിവിടങ്ങളിലും മുങ്ങിമരണങ്ങൾ ധാരാളമായി നടക്കുന്നു.

വിനോദങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഏറ്റവും കൂടുതൽ മുങ്ങിമരണം സംഭവിക്കുന്നത്.

വിനോദ കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് വെള്ളം ധാരാളമായി ഉപയോഗിക്കുന്ന വിനോദ കേന്ദ്രങ്ങളെ കൃത്യമായി ശ്രദ്ധിച്ചു അനുമതി നൽകുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പരിശോധിച്ചു മാത്രമേ അനുമതി നൽകാവൂ എന്ന് റിപ്പോർട്ട് നിർദ്ദേശം നൽകുന്നു,കൂടാതെ നീന്തൽ പരിചയമുള്ള വ്യക്തികളുടെ സാന്നിധ്യവും, ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ജിപിഎസ് സംവിധാനവും വിനോദ കേന്ദ്രങ്ങളിൽ ഉണ്ടെന്ന് അധികാരികൾ ഉറപ്പുവരുത്തണം.

മയക്കുമരുന്ന് മുങ്ങി മരണത്തിന് കാരണമാകുന്നു എന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്.

ലോകത്ത് പകുതി രാജ്യങ്ങളിൽ മാത്രമേ മുങ്ങിമരണം തടയുന്നതിന് നടപടികൾ ഫലപ്രദമായി സ്വീകരിക്കുന്നുള്ളു എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഓസ്ട്രേലിയ,കാനഡ എന്നീ രാജ്യങ്ങൾ മികച്ച മാതൃകകളാണ് ഇക്കാര്യത്തിൽ കാണിക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുങ്ങിമരണങ്ങൾ തടയുന്നതിന് ദേശീയതലത്തിൽ കോർഡിനേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തുവാനും, സന്നദ്ധ സംഘടനകളെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുവാനും, സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കുവാനും റിപ്പോർട്ട് രാജ്യങ്ങളോട് ആഹ്വാനം നൽകുന്നു.

പല രാജ്യങ്ങളിലും ജലഗതാഗത സംവിധാനത്തിൽ ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും ഇതിനായി നിയമനിർമാണം പല രാജ്യങ്ങളും നടത്തിയിട്ടില്ല എന്നും റിപ്പോർട്ട് വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

ജലഗതാഗതത്തിൽ മദ്യാ നിരോധനം 26% രാജ്യങ്ങളിൽ മാത്രമേ ഏർപ്പെടുത്തിയിട്ടുള്ള.

20% രാജ്യങ്ങളിൽ മാത്രമേ കുട്ടികളെ ജലസ്രോതസ്സുകളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ളൂ,കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ നീന്തൽ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.

വെള്ളപ്പൊക്കം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം എല്ലാ രാജ്യങ്ങളിലും ഇല്ല. കാലാവസ്ഥയിലെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് സൗജന്യമായും സാർവത്രികമായും ജനങ്ങൾക്ക് ലഭിക്കുന്നില്ല. 38% രാജ്യങ്ങൾ മാത്രമേ കുട്ടികളിൽ മുങ്ങിമരണം സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നുള്ളു.

2021 ൽ സൗദി അറേബ്യ ഈ കാര്യത്തിൽ ദേശീയ നയം ഉണ്ടാക്കിയിട്ടുണ്ട് ഇത് മികച്ച മാതൃകയാണ് എന്ന് റിപ്പോർട്ട് പ്രഘോഷണം ചെയ്യുന്നു.

ഇന്ത്യയിൽ വർഷത്തിൽ 36362 മരണങ്ങൾ നടക്കുന്നു, ഒരു ലക്ഷം ജനങ്ങളിൽ 3.9 പേർ മുങ്ങി മരിക്കുന്നു. ഇന്ത്യയിൽ മുങ്ങിമരണം സംബന്ധിച്ചുള്ള വിവരങ്ങൾ കുറ്റമറ്റതല്ല എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ മുങ്ങിമരണത്തിൽ 79% പുരുഷന്മാരും 21% സ്ത്രീകളുമാണ്.

സെക്കന്റുകൾക്കുള്ളിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന തലത്തിൽ രാജ്യങ്ങളുടെ സംവിധാനങ്ങൾ കുറ്റമറ്റതായി വളർത്തിക്കൊണ്ടു വരണം.

മുങ്ങിമരണം പെട്ടെന്ന് ഉണ്ടാകുന്നതിനും നിശബ്ദമായ കൊലയാളിയുമാണ്. മുങ്ങിമരണം തടയുന്നതിൽ എല്ലാവർക്കും പങ്കു വഹിക്കാനുണ്ട്.

അവബോധം വളർത്തി പരിഹാരങ്ങളെ കുറിച്ച് അറിവ് എല്ലാവരിലും എത്തിക്കാൻ അധികാരികളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരണം.

ചുറ്റുവട്ടത്തും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും വ്യക്തിപരമായും കുടുംബ പരമായും ശ്രദ്ധ ഉറപ്പുവരുത്തണം.

നിർണായക നിമിഷത്തിൽ വെള്ളത്തിൽ അകപ്പെടുന്നവരെ സഹായിക്കുവാൻ സഹായഹസ്തം ലഭ്യമാകണം.

കേരളത്തിൽ അഞ്ചുവർഷത്തിനിടയിൽ 4364 പേർ മുങ്ങി മരിച്ചിട്ടുണ്ട്.എല്ലാ ദിവസവും കേരളത്തിൽ മൂന്നുപേർ മുങ്ങി മരിക്കുന്നു.

ടൂറിസം കേന്ദ്രങ്ങളിലാണ് മുങ്ങിമരണം കൂടുതൽ സംഭവിക്കുന്നത്. തൃശ്ശൂർ ജില്ലയിലാണ് മുങ്ങിമരണം കൂടുതൽ ഉണ്ടാവുന്നത്. ജല സംരക്ഷണത്തെക്കുറിച്ച് മുൻധാരണയില്ലായ്മ, അപകടസാധ്യത ബോർഡുകളുടെ അപര്യാപ്തത, കുട്ടികൾക്ക് ഇറങ്ങേണ്ട ഭാഗം പ്രത്യേകം സൂചിപ്പിക്കാത്തത്, ജലാശങ്ങളിൽ അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമാണ് എന്ന് രേഖപ്പെടുത്തി വേലി കെട്ടി തിരിക്കാത്തത്, ജലഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ പരിശോധനയിലെ അശാസ്ത്രീയത എന്നിവ മുങ്ങിമരണങ്ങൾക്ക് കാരണമാകുന്നു.

മുങ്ങി മരണങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം നടപടി സ്വീകരിക്കുകയാണെങ്കിൽ ഭാവിയിലെ മുങ്ങിമരണങ്ങൾ കുറച്ചു വിലയേറിയ ജീവനുകൾ സംരക്ഷിക്കാൻ സാധിക്കുന്നതാണ്.

മുങ്ങിമരണങ്ങൾ സാമൂഹ്യ ആരോഗ്യപ്രശ്നമായി വളർന്നുവന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകൾ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

ടി ഷാഹുൽ ഹമീദ്

#drownings #global #problem

Next TV

Related Stories
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

Apr 8, 2025 11:09 AM

മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞത് അയ്‌ലന്റെ മരണം തന്നെയായിരുന്നു....

Read More >>
പൂക്കളെ  നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

Apr 1, 2025 07:21 PM

പൂക്കളെ നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

മോഹൻലാൽ,പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം മാപ്പ് ചോദിച്ചപ്പോൾ അത് മറ്റൊരു പ്രശ്നത്തിലേക്...

Read More >>
നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

Mar 31, 2025 08:34 PM

നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​മാ​യി ഉ​ള്ള​ട​ക്കം മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ...

Read More >>
'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

Mar 22, 2025 11:01 AM

'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്....

Read More >>
Top Stories