തിരുവനന്തപുരം: ( www.truevisionnews.com) നേരിൽ കണ്ടതും കിനാവിൽ കണ്ടതുമെല്ലാം ക്യാൻവാസിലാക്കി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അനന്യ.
കൊവിഡ് കാലത്ത് സജീവമാക്കിയ വര ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിളക്കത്തോടെ സംസ്ഥാന കലോത്സവ വേദിയിൽ എത്തിനിൽക്കുന്നു.
പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, ഓയിൽ പെയിന്റ് ഇനങ്ങളിലാണ് മിടുക്കി ഇത്തവണ മത്സരിച്ചത്. ഇതിലെല്ലാം എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു.
കൊല്ലം വിമലഹൃദയ ജി എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർർഥിനിയായ അനന്യ ഇതു വരെ അയ്യായിരത്തോളം ചിത്രങ്ങൾ വരച്ചു.
അതിനിടെ, പാഠപുസ്തകങ്ങളിൽ വർണചിത്രം വരക്കാനുള്ള അവസരവും അനന്യക്ക് ലഭിച്ചു.
കൊല്ലം വിമലഹൃദയ ജി എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയായ അനന്യ ഇതു വരെ അയ്യായിരത്തോളം ചിത്രങ്ങൾ വരച്ചു. എൻസിഇ ആർടി സ്‌കൂൾ പാഠപുസ്തകങ്ങളിലാണ് ഈ കലാകാരിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയത്.
ഒന്നാം ക്ലാസ്സി ലെ മലയാളം പാഠപുസ്തകത്തിലും മൂന്നാം ക്ലാസ്സിലെ ശാസ്ത്ര പാഠപുസ്തകത്തിലും അനന്യയുടെ വരകൾ തെളിഞ്ഞു. അടുത്ത വർഷത്തെ നാലാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിലും വരയുണ്ടാകും.
തുടർച്ചയായ മൂന്നാം തവണയാണ് അനന്യ സംസ്ഥാന കലോ ത്സവത്തിൽ പ്രതിഭയാകുന്നത്.
ഇതിനകം തന്നെ 650ലധികം മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയ കൊച്ചുകലാകാരിയെ തേടി ദേശീയതലത്തിൽ നിന്നും പുരസ്കാരങ്ങളെത്തിയിട്ടുണ്ട്.
കൊല്ലം അയത്തിൽ സ്വദേശി യായ വില്ലേജ് ഓഫീസർ സുനിൽ മന്ദിരത്തിൽ സുഭാഷിന്റെയും ശ്രീജയുടെയും മകളാണ്.
#What #was #seen #person #and #what #was #seen #put #on #canvas #AnanyaSSubhash #with #Agrade #three #subjects