#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ
Jan 6, 2025 09:11 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം ജനുവരി 10 മുതൽ നിർത്താനൊരുങ്ങി മരുന്നു മൊത്തവിതരണക്കാർ.

ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ള 80 കോടി രൂപ നൽകാത്തതാണിതിന് കാരണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) അറിയിച്ചു.

മരുന്നുവിതരണം നിർത്തുന്ന വിവരമറിയിച്ച് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് പുറമേ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ന്യായവില മരുന്നുവിൽപ്പനകേന്ദ്രം ഓഫീസർ ഇൻ ചാർജ്, മെഡിക്കൽ കോളേജ് അക്കൗണ്ട് ഓഫീസർ എന്നിവർക്കും കത്തയച്ചിട്ടുണ്ടെന്ന് എ.കെ.സി.ഡി.എ ജില്ലാ സെക്രട്ടറി സി. ശിവരാമൻ പറഞ്ഞു.

മെഡിക്കൽകോളേജ് ആശുപത്രിയിലെ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുവിതരണത്തിനായുള്ള ന്യായവില മരുന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്ക് ടെൻഡറിലൂടെയാണ് വ്യാപാരികൾ മരുന്നുനൽകുന്നത്.

കുറഞ്ഞനിരക്കിൽ മരുന്ന് നൽകിയയിനത്തിൽതന്നെ 90 കോടി രൂപയിലേറെ നൽകാനുണ്ട്. മരുന്നു വിതരണം നിലയ്ക്കുന്നതോടെ ആശുപത്രിയിലെ ദൈനംദിന പ്രവർത്തനം താളംതെറ്റും.

ജീവൻരക്ഷാ മരുന്നുകളുടെ വിതരണക്കാർക്കും കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ട്. കഴിഞ്ഞവർഷം സമാനരീതിയിൽ വലിയതോതിൽ കുടിശ്ശിക ഉയർന്നപ്പോൾ സമരപ്രഖ്യാപനം നടത്തിയതിനെത്തുടർന്ന് 30 ശതമാനംമാത്രം നൽകിയാണ് സമരത്തിൽനിന്ന് വ്യാപാരികളെ പിന്തിരിപ്പിച്ചത്‌. ഇത്തവണ അതിന് തയ്യാറാല്ലെന്ന് വ്യാപാരികൾ അറിയിച്ചു.

#No #more #medicine #suppliers #will #stop #supplying #medicine #Kozhikode #Medical #College

Next TV

Related Stories
#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

Jan 7, 2025 07:49 PM

#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ...

Read More >>
#accident |   നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 04:38 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

അമിത വേഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിൽ...

Read More >>
 #hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 7, 2025 03:35 PM

#hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

Read More >>
#PVAnwar  | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

Jan 7, 2025 02:19 PM

#PVAnwar | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

യുഡിഎഫിലേക്കുള്ള നീക്കങ്ങൾ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അൻവർ...

Read More >>
#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

Jan 7, 2025 01:37 PM

#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാന്‍...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു

Jan 7, 2025 01:31 PM

#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു

കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തി തീ...

Read More >>
Top Stories