തിരുവനന്തപുരം : ( www.truevisionnews.com) അച്ഛൻ പകർന്ന് നൽകിയ പാഠങ്ങൾ മനഃപാഠമാക്കി മകൻ. ഒപ്പം ശിഷ്യനും.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗം വാദ്യത്തിൽ എ ഗ്രേഡുമായി ഭരത്കൃഷ്ണയും കർത്തിക് അനിൽ ഷേണായിയും. എച്ച് എസ് വിഭാഗം മൃദംഗ വാദ്യത്തിലാണ് കാർത്തിക് വിജയം നേടിയത്.
ഹയർ സെക്കന്ററി വിഭാഗത്തിലാണ് ഭരത്കൃഷ്ണയുടെ നേട്ടം. കുട്ടിക്കാലം മുതൽക്കെ അച്ഛന്റെ ശിക്ഷത്തിലാണ് ഭരതിന്റെ വാദ്യ പഠനമെല്ലാം. ഫോർട്ട് കൊച്ചി ഇ എം ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
ടി പി എച്ച് എസ് മട്ടാഞ്ചേരി സ്കൂളിലെ വിദ്യാർത്ഥിയാണ് കർത്തിക്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 15 വർഷത്തോളമായി വിദ്യാർത്ഥികളെ വേദിയിലെത്തിച്ച് വിജയം നേടാൻ ബാലകൃഷ്ണൻ കമ്മത്തിന് സാധിച്ചു.
#Training #Balakrishnan #Kamma #Son #and #disciple #A #grade #mridanga
