തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം സംഘഗാനത്തിൽ എ ഗ്രേഡ് നേടി കാലിക്കറ്റിന്റെ സ്വന്തം സിൽവർ ഹിൽസ് സ്കൂൾ.
മുൻ വർഷങ്ങളിലും സംഘ ഗാനത്തിന് എ ഗ്രേഡ് നേടിയിട്ടുള്ളതിനാൽ ഇത്തവണ സ്കൂളിലെ സംബന്ധിച്ച് ഇതൊരു ആദ്യ സ്ഥാനം നിലനിർത്തൽ കൂടിയാണ്.
.gif)

സിൽവർ ഹിൽസ് സ്കൂളിലെ തന്നെ സി.ബി.എസ്.ഇ വിഭാഗം അധ്യാപകൻ സാജൻ കെ റാമിന്റെ കീഴിലാണ് പരിശീലനം നടത്തിയത്.
സാരംഗ് സജിത്ത്, ആരോൺ എസ് ജോർജ്, ആരഭി, ശ്രീലക്ഷ്മി, നിവേദിത, നിവേദിത നായർ, അലീന ബിനു എന്നീ ഏഴു പേർ അടങ്ങിയ സംഘമാണ് എ ഗ്രേഡ് നേട്ടം സ്വന്തമാക്കിയത്.
2022-2023 കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സിൽവർ ഹിൽസ് നാലാം സ്ഥാനത്തായിരുന്നു. വരും ദിവസങ്ങളിൽ വ്യക്തിഗത പരിപാടികൾ പങ്കെടുക്കുന്നവരാണ് സംഘത്തിലെ ഏഴു പേരും.
ഈ വർഷം അനന്തപത്മനാഭന്റെ മണ്ണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന ആവേശത്തിലാണ് അധ്യാപികയായ രമ്യ ടീച്ചറും കുട്ടികളും.
-Athirakrishna

Article by Athira Krishna S R
ICJ Calicut Press Club 7736986634
#group #song #Silver #Hills #maintained #A #grade
