വടകര: (vatakara.truevisionnews.com) സർഗാലയ 20 മുതൽ 06 വരെ സംഘടിപ്പിച്ച 12മത് വാർഷിക കലാകരകൗശല മേള സമാപിച്ചു.
പതിനഞ്ച് രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ ഇരുപത്തിനാലിൽ പരം സംസ്ഥാനങ്ങളിൽ നിന്നും 300 ൽ പരം കരകൗശല വിദഗ്ദ്ധർ, ദേശീയ അന്തർദ്ദേശീയ കരകൗശല അവാർഡ് ജേതാക്കളായ കരകൗശല വിദഗ്ദ്ധർ, ഏഴ് തീം വില്ലേജുകളുടെ സോൺ, കലാപരിപാടികൾക്കായി പാറക്കുളത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജ്,
പ്രഗത്ഭ വ്യക്തികൾ പങ്കെടുക്കുന്ന ടൂറിസം ടോക്ക് സീരീസ്, അതുല്യ കരകൗശല വിസ്മയ പ്രദർശനം, വൈവിധ്യമേറിയ വിനോദാപാധികളായ ബോട്ടിംഗ്, അണ്ടർ വാട്ടർ ടണൽ അക്വാറിയം, എ ടി വി, പ്രഗത്ഭ കലാകാരന്മാർ ഒരുക്കിയ കലാവിരുന്നുകൾ, മികച്ച മലബാർ ഭക്ഷ്യവിഭവങ്ങളും, വയനാടൻ ഭക്ഷ്യ വിഭവങ്ങളും കൂടാതെ ഉസ്ബെക്കിസ്ഥാൻ, നേപ്പാൾ വിദേശ ഭക്ഷണവിഭവങ്ങളും ഉൾപ്പെട്ട ഭക്ഷ്യ മേള തുടങ്ങിയവയോടെ സമ്പന്നമായിരുന്നു ഈ വർഷത്തെ സർഗാലയ ഫെസ്റ്റിവൽ .
ഏതൊരു വിദേശ, തദ്ദേശീയ വിനോദസഞ്ചാരികൾക്കും പറുദീസയായി മാറിയിരിക്കയാണ് സർഗാലയ.
ശതാബ്ദി നിറവിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജ്മെന്റിലുള്ള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംരംഭമായ സർഗാലയ കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ ഒരു പൊൻതൂവലായി വിദേശവിനോദസഞ്ചാരികളുൾപ്പെടെ ലക്ഷകണക്കിന് സഞ്ചാരികളെ ആകർഷിക്കുകയാണ്.
മലബാറിന്റെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് സർഗാലയ നേതൃത്വമാകുകയാണ്. അന്താരാഷ്ട്ര മേളയുടെ വിസ്മയകാഴ്ച്ചകൾക്കിടയിൽ കുടുംബസമേതം പുതുവത്സര ആഘോഷിക്കാൻ സർഗാലയ മാതൃകവേദിയായി.
ചടങ്ങിൽ യു എൽ സി സി എസ് ഡയറക്ടർ ശ്രീഷിജിൻ ടി ടി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ്സ്, പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ, കൗൺസിലർ മുഹമ്മദ് അഷ്റഫ്, ഐ ഐ എച്ച് ടി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീധന്യൻ, ടി . അരവിന്ദാക്ഷൻ, മുജേഷ് ശാസ്ത്രി, ബഷീർ മേലടി, ബൈജു എ കെ, ചെറിയാവി സുരേഷ് ബാബു, സി രമേശൻ,യു ടി കരീം,രാജൻ വടക്കയിൽ എന്നിവർ സംസാരിച്ചു.
സർഗാലയ സീനിയർ ജനറൽ മാനേജർ ശ്രീ രാജേഷ് ടി കെ നന്ദി പറഞ്ഞു.
#Sargalaya #International #Art #Fair #pride #Kerala #tourism