തിരുവനന്തപുരം: ( www.truevisionnews.com) ഒന്നാം ദിനം സമയം 11:15. പ്രധാന വേദിയിൽ ഹയർ സെക്കന്റ്റി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തം നടന്നുകൊണ്ടിരിക്കെ പൊടുന്നനെ എത്തിയ മഴ മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കി.
അണിഞ്ഞൊരുങ്ങി എത്തിയ നർത്തകിമാർക്ക് മഴ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. പ്രധാന വേദികളിലേക്കുള്ള വഴിയിൽ ചളി നിറഞ്ഞത് കാണികൾക്കും സംഘാടകരെയും ബുദ്ധിമുട്ടിലാക്കി.
മഴ തുടരുന്നതിനിടയിലും പ്രധാന വേദിയിൽ സംഘ നൃത്ത മത്സരം പുരോഗമിക്കുകയാണ്.
#Unexpected #rain #Contestants #and #parents #have #hard #time